മൈസൂര്‍ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം; ധന്‍ബാദ് ഏറ്റവും പിറകില്‍

rr
ദില്ലി:മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായ സ്വച്ഛ് ഭാരത്തിന്റെ നിലവിലെ അവലോകനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ക്ലീന്‍ സിറ്റികളുടെ പട്ടിക പുറത്തുവിട്ടു. സ്വച്ഛ് ഭാരത് പദ്ധതി ഏറ്റവും പ്രായോഗികമായി നടപ്പിലാക്കി മൈസൂര്‍ രാജ്യത്തിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളില് ഒന്നാമതെത്തി. കേരളത്തില്‍ തിരുവനന്തപുരമാണ് ഏറ്റവും മുന്നില്‍. 40ആം സ്ഥാനമാണ് തിരുവന്തപുരത്തിന്. 44ആം സ്ഥാനത്ത് കോഴിക്കോടും 55ആം സ്ഥാനത്ത് കൊച്ചിയും ഇടംപിടിച്ചു.

രാജ്യത്തെ 73 സിറ്റികളെ ഉള്‍പ്പെടുത്തിയുള്ള സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ജാര്‍ഖണ്ഡിലെ ധന്‍ബാദാണ് ഏറ്റവും പുറകില്‍. സിറ്റികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത,ശുചീകരണ സംവിധാനങ്ങള്‍,അവയുടെ ഫലപ്രാപ്തി,പൊതുസ്ഥലങ്ങളിലെയും വീടുകളിലെയും കക്കൂസുകളുടെ പ്രാപ്യത,മുനിസിപ്പല്‍ മാലിന്‍ത്തിന്റെ സംസ്‌കരണം തുടങ്ങിയ നിരവധി കാര്യങ്ങള്‍ പരിശോധിച്ച ശേഷമാണ് സര്‍വ്വേ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിയ്ക്കുന്നത്.

DONT MISS
Top