മുപ്പത് വര്‍ഷം കൊണ്ട് ആയിരത്തി ഇരുന്നൂറ് ഹെക്ടറില്‍ നിബിഡ വനം നിര്‍മ്മിച്ച് അസ്സം സ്വദേശി; വീഡിയോ കാണാം

assam-forestഅസ്സം: ചില മനുഷ്യര്‍ ഒറ്റയ്ക്ക് വിചാരിച്ചാല്‍ ചിലപ്പോള്‍ ലോകം തന്നെ മാറിയേക്കാം. ഇതിനെ അടിവരയിട്ടുറപ്പിക്കുകയാണ് ജാദേവ് മൊലായ് പായങ് എന്ന അസ്സം സ്വദേശ്ശി. മുപ്പത് വര്‍ഷത്തെ കഠിന പ്രയത്‌നം കൊണ്ട് തന്റെ ഗ്രാമത്തിലെ ആയിരത്തി ഇരുന്നൂറ് ഏക്കറില്‍ ജാദേവ് ഒറ്റയ്ക്ക് വളര്‍ത്തിയ വനം ഇന്ന് മൊലായ് ഫോറസ്റ്റ് എന്ന പേരില്‍ സഞ്ചാരികള്‍ക്ക് പ്രിയങ്കരമായിരിക്കുകയാണ്. അസ്സാമിലെ ജൊര്‍ഹത് ജില്ലയിലാണ് മൊലായി ഫോറസ്റ്റ് സ്ഥിതി ചെയ്യുന്നത്. വ്യത്യസ്തങ്ങളായ നിരവധി മരങ്ങളാണ് ഇദ്ദേഹം തന്റെ വനത്തില്‍ നട്ടു വളര്‍ത്തിയത്.

ബംഗാള്‍ കടുവ, ഇന്ത്യന്‍ കാണ്ടാമൃഗം തുടങ്ങി വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന മൃഗങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ഇവിടം. മാന്‍, മുയല്‍, കുരങ്ങന്മാര്‍ തുടങ്ങിയവയും ഈ മനുഷ്യ നിര്‍മ്മിത വനത്തിലുണ്ട്. ജാദേവിന്റെ ജീവിതത്തെ ആസ്പദമാക്കി ഫോറസ്റ്റ് മാന്‍ ഓഫ് ഇന്ത്യ എന്ന പേരില്‍ ഡോക്യുമെന്ററി പുറത്തിറങ്ങിയിട്ടുണ്ട്. തന്റെ ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് ജാദേവ് ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്.

1979 ലെ ഒരു വേനല്‍ കാലത്ത് നിരവധി പാമ്പുകള്‍ ചത്തു കിടക്കുന്നത് ജാദേവ് കാണുകയുണ്ടായി. തുടര്‍ന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ മനുഷ്യര്‍ക്കും ഇതേ ഗതി വരുരുതെന്ന് കരുതിയാണ് ജീവിതത്തിന്റെ മുപ്പത് വര്‍ഷം വനം നിര്‍മ്മിക്കുന്നതിന് വേണ്ടി അദ്ദേഹം മാറ്റി വച്ചത്. വെറും ഇരുപത് മുളകളില്‍ നിന്നാണ് ഇന്നു കാണുന്ന രീതിയിലേക്ക് മൊലായ് വനത്തിനെ അദ്ദേഹം മാറ്റിയെടുത്തത്.

DONT MISS
Top