ഇത് ‘അമ്മഭാരതത്തിന് ഭീഷണി’യായിത്തീര്‍ന്ന കന്നയ്യകുമാറിന്റെ കുടുംബം

kanhaiyyaബിഹാറിലെ ബിഹാത് ഗ്രാമത്തിലൊരു കുടിലില്‍ പകുതി ശരീരം തകര്‍ന്ന് ദ്രവിച്ചു തുടങ്ങിയ പഴയ കട്ടിലില്‍ കിടക്കുന്ന 65 വയസ്സുകാരന്‍ ജയ്ശങ്കര്‍ സിംഗിന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല തങ്ങളുടെ മകനെതിരെ പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തുവെന്ന്.

ഗ്രാമത്തിലൊരു അംഗന്‍വാടിയില്‍ ദിവസ വേതനത്തിനു ജോലി ചെയ്ത് മകനെ പഠിപ്പിക്കുകയെന്ന് വലിയ ഉത്തരവാദിത്തം തലയിലേറ്റിയ മീന ദേവിയെന്ന് അമ്മയുടെ വിദൂര ചിന്തകളില്‍പോലുമുണ്ടാകില്ല മകനെതിരെ ഒരു നാള്‍ ഇത്തരമൊരു ആരോപണമുണ്ടാകുമെന്ന്.

പാതി ശരീരം തളര്‍ന്നെങ്കിലും അതിലും ഉറച്ച് മനസ്സോടെ ഈ പിതാവ് പറയുന്നു എന്റെ മകന്‍ രാജ്യദ്രോഹിയല്ല, അവന് ഒരിക്കലും അങ്ങനെ ആവാനും കഴിയില്ല. എനിക്ക് പത്താം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമേ ഉള്ളൂവെങ്കിലും എന്റെ മകന് ഞാന്‍ എന്നും നല്ല വിദ്യാഭ്യാസം നല്‍കി. ആ വിദ്യാഭ്യാസം അവന്‍ ദുരുപയോഗം ചെയ്യില്ലെന്നെനിക്കുറപ്പുണ്ട്. അവന്‍ രാജ്യദ്രോഹിയാണെന്നു തെളിയിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് കന്നയ്യകുമാറിന്റെ പിതാവ് പറയുന്നു.

മകന്‍ തങ്ങളുടെ വിശ്വസത്തെ നശിപ്പിക്കില്ല, എനിക്കു ദൈവത്തിലും മകനിലും പൂര്‍ണ്ണവിശ്വാസമുണ്ട്. അവന്‍ ഒരിക്കലും രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കില്ലെന്ന് അമ്മയും കണ്ണീര്‍ തോരാത്ത് മുഖത്തോടെ പറയുമ്പോഴും ജെഎന്‍യു വിവാദങ്ങള്‍ അടങ്ങി തങ്ങളുടെ മകന്‍ എന്നു തിരിച്ചെത്തുമെന്നറിയാനുള്ള തത്രപ്പാടിലാണിവര്‍ ഇരുവരും. ജെഎന്‍യുവില്‍ ഇടതുസംഘടനകള്‍ക്ക് ആധിപത്യമുള്ളതിനാല്‍ തന്റെ മകന്‍ അവിടെ വേട്ടയാടപ്പെടുന്നുവെന്നാണ് കന്നയ്യകുമാറിന്റെ പിതാവ് പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയത് ദേശവിരുദ്ധ നടപടിയെന്നാരോപിച്ച് കന്നയ്യകുമാറിനെയടക്കം പത്തോളം പേരെ കോളേജില്‍ നിന്നും ഡീബാര്‍ ചെയ്തത്. രാജ്യദ്രോഹക്കുറ്റം ചുമത്തി സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റായ കന്നയ്യകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ജെഎന്‍യുവില്‍ നടന്നത് രാജ്യത്തിന്റെ ഐക്യത്തേയും അഖണ്ഡതയേയും തകര്‍ക്കുന്നരീതിയിലുള്ള നടപടിയെന്ന്ാരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് രംഗത്തെത്തിയിരുന്നു. അമ്മഭാരതത്തെ അധിക്ഷേപിക്കുന്നതിന് തുല്യമാണ് ഈ നടപടിയെന്ന് കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും ആരോപിച്ചു.

DONT MISS
Top