ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിച്ചാല്‍ സര്‍വ്വകലാശാല ബിരുദങ്ങള്‍ തിരിച്ചേല്‍പ്പിക്കുമെന്ന് പൂര്‍വ്വവിദ്യര്‍ത്ഥി കൂട്ടായ്മ

JNUദില്ലി: ജെഎന്‍യുവില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയാല്‍ സര്‍വ്വകലാശാല ബിരുദങ്ങള്‍ തിരിച്ചേല്‍പ്പിക്കുമെന്ന് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയെ അറിയിച്ചു. സര്‍വ്വകലാശാലയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

ഇതറിയിച്ച് പൂര്‍വ്വവിദ്യാര്‍ത്ഥികളും സൈനിക സേവനത്തില്‍ നിന്നും വിുരമിച്ചവരുമായവരുടെ കൂട്ടായ്മ സര്‍വ്വകാലശാലയ്ക്ക് കത്തയച്ചു. രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചവരെന്ന നിലയ്ക്ക് തങ്ങള്‍ പഠിച്ച സര്‍വ്വകലാശാലയില്‍ നടക്കുന്ന ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ കണ്ടുനില്‍ക്കാനാവില്ല. ഇതു തുടര്‍ന്നാല്‍ തങ്ങള്‍ ജെഎന്‍യുവില്‍ നിന്നും നേടിയ ബിരുദങ്ങള്‍ തിരിച്ചേല്‍പ്പിക്കുമെന്നും ഇവര്‍ കത്തില്‍ വ്യക്തമാക്കുന്നു.
299150073-Ex-Servicemen-Letter-to-JNU-VC

DONT MISS
Top