ആര്‍എസ്എസ് എറിഞ്ഞതെല്ലാം ലഡുവായിരുന്നു: യുഎപിഎയ്‌ക്കെതിരെ പരിഹാസവുമായി എം സ്വരാജ്

swaraj
പി ജയരാജനെ യുഎപിഎ ചുമത്തി ജയിലിലടച്ചതോടെ, നിയമത്തിനും സിബിഐയ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം നേതാക്കള്‍ രംഗത്ത്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയും സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗവുമായ എം സ്വരാജാണ് യുഎപിഎ നിയമത്തെ പരിഹസിച്ച് ഒടുവില്‍ രംഗത്ത് വന്നിരിക്കുന്നത്. സിപിഎമ്മിനും മറ്റുള്ളവര്‍ക്കും രണ്ട് നീതീയാണെന്ന നിലയിലാണ് സ്വരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ബോംബെറിഞ്ഞ് ആളുകളില്‍ ഭീതിയുണ്ടാക്കി കൊല നടത്തിയാല്‍ യുഎപിഎ പ്രകാരം കേസെടുക്കാമെന്ന് പറഞ്ഞാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ആര്‍എസ്എസ് ഇന്നോളം നടത്തിയ കൊലപാതകങ്ങളെല്ലാം ലഡൂ എറിഞ്ഞ ശേഷമായിരുന്നതിനാല്‍ ജനങ്ങളില്‍ ഭീതി ഉണ്ടായില്ലെന്നും യുഎപിഎ നിലനില്‍ക്കില്ലെന്നും സ്വരാജ് പരിഹസിച്ചു. ഇന്നലെ പി ജയരാജനെ പിന്തുണച്ചുകൊണ്ട് ഫസല്‍ കേസിലെ പ്രതിയും സിപിഎം നേതാവുമായ കാരായി രാജനും കവിത ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

ന്യായം. – യു എ പി എ പ്രകാരം കേസെടുക്കാം. കാരണം ബോംബെറിഞ്ഞ് ആളുകളിൽ ഭീതിയുണ്ടാക്കിയാണ് കൊല നടത്തിയത് – ആർ എസ് എസ് ഇന്…

Posted by M Swaraj on Friday, 12 February 2016

DONT MISS
Top