വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുമായി ഗൂഗിള്‍

vr

വെര്‍ച്വല്‍ റിയാലിറ്റി രംഗത്ത് വന്‍വിപ്‌ളവം സൃഷ്ടിക്കാന്‍ ഗൂഗിള്‍ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. കമ്പ്യൂട്ടറിന്റെയോ സ്മാര്‍ട്ട്‌ഫോണിന്റെയോ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റാണ് ഗൂഗിള്‍ പുറത്തിറക്കുന്നത്.

ഹെഡ്‌സെറ്റിനൊപ്പം തന്നെ സ്‌ക്രീനും കാര്യക്ഷമത കൂടിയ പ്രോസസറും ക്യാമറയും ഉണ്ടായിരിക്കും . അതിനാല്‍ത്തന്നെ പുറത്ത് നിന്നൊരു ഫോണിന്റെയോ കമ്പ്യൂട്ടറിന്റെയോ ആവശ്യം ഇതിന് വേണ്ടി വരില്ല. വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. നിലവില്‍ വിപണിയിലുള്ള എല്ലാത്തരം വിആര്‍ ഹെഡ്‌സെറ്റുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ സ്മാര്‍ട്ട് ഫോണുകളോ, കംപ്യൂട്ടറുകളോ, ഗെയിം കണ്‍സോളുകളോ ആവശ്യമാണ്. ഇവയുടെ അനുബന്ധ ഘടകമായാണ് നിലവിലെ വിആര്‍ ഹെഡ്‌സെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

സമാനമായ ഹെഡ്‌സെറ്റ് വികസിപ്പിക്കാനായി ആപ്പിള്‍ ശ്രമിക്കുന്നതിനിടെയാണ് ഗൂഗിള്‍ രംഗത്ത് വന്നിരിക്കുന്നത്. മറ്റ് സഹായങ്ങളില്ലാതെ തന്നെ മുന്നിലുള്ള യഥാര്‍ഥ ലോകത്തെ വെര്‍ച്വല്‍ തലത്തിലേക്ക് മാറ്റുകയാണ് ഗൂഗിളിന്റെ സ്വതന്ത്ര വി.ആര്‍ ഹെഡ്‌സെറ്റ് ചെയ്യുക. എന്നാല്‍ വി.ആര്‍ ഹെഡ്‌സെറ്റിനേപ്പറ്റി പുറത്തുവന്ന വാര്‍ത്തകളോട് ഗൂഗിള്‍ പ്രതികരിച്ചിട്ടില്ല.

DONT MISS
Top