ബാറ്റ്മാന്‍ v/s സൂപ്പര്‍മാന്‍; അവസാന ട്രെയിലര്‍ കാണാം

batmanലോകമെമ്പാടുമുള്ള ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ബാറ്റ്മാന്‍ v/s സൂപ്പര്‍മാന്റെ അവസാനത്തെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. സാക് സ്‌നിഡര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹോളിവുഡില്‍ ഏറ്റവും ആരാധകരുള്ള രണ്ട് സൂപ്പര്‍ ഹീറോ കഥാപാത്രങ്ങളുടെ ഒത്തുചേരല്‍ കൂടിയാണീ ചിത്രം.

ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഡാര്‍ക്ക് നൈറ്റ് സീരിയസിലെ ബാറ്റ്മാനെയല്ല പുതിയ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സ്വാഭാവികതയ്ക്ക് പ്രാധാന്യമുള്ള പഴയ ബാറ്റ്മാന്‍ ചിത്രങ്ങളില്‍ നിന്നും മാറി അമാനുഷികതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടാണ് പുതിയ ചിത്രം വരുന്നത്. ബാറ്റ്മാനും സൂപ്പര്‍മാനും തമ്മിലുള്ള ആക്ഷന്‍ സീനുകള്‍ നിറഞ്ഞ ട്രയിലറിന് വന്‍ വരവേല്‍പ്പാണ് ആരാധകരുടെ ഭാഗത്തു നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. അടുത്ത മാസം റിലീസ് ചെയ്യുന്ന ചിത്രം ഇന്ത്യയില്‍ മാര്‍ച്ച് 25ന് തിയേറ്ററുകളിലെത്തും.

DONT MISS
Top