സോനം കപൂര്‍ ചിത്രം നീരജ പാക്കിസ്താനില്‍ നിരോധിക്കും

neerajaരാജ്യത്തിനെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് സോനം കപൂര്‍ നായികയാകുന്ന ചിത്രം നീരജ പാക്കിസ്താനില്‍ നിരോധിക്കും. മുമ്പ് പാക്കിസ്താനടക്കമുള്ള രാജ്യങ്ങളില്‍ ഫെബ്രവരി 19ന് ചിത്രം റിലിസ് ചെയ്യുമെന്ന് വാര്‍ത്ത വന്നിരുന്നു. അതിന് പിന്നാലെയാണ് ചിത്രം നിരോധിക്കുമെന്ന് പറഞ്ഞു കൊണ്ട് പാക്കിസ്താന്‍ രംഗത്ത് വന്നിരിക്കുന്നത്.

1986ല്‍ കറാച്ചിയില്‍ നടന്ന വിമാന റാഞ്ചലിനെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രമാണ് നീരജ.  മുംബൈ ന്യൂയോര്‍ക്ക് ഫ്‌ളൈറ്റില്‍ ജോലി ചെയ്തിരുന്ന നീരജ ഭനോദ് യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അന്ന് തീവ്രവാദികളുടെ കൈകൊണ്ട് മരിച്ചിരുന്നു.  രാം മാധവാനിയാണ് നീരജ സംവിധാനം ചെയ്യുന്നത്.  മുസ്ലിം മതവികാരത്തെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് പാക്കിസ്താന്റെ വാദം.  ഇതിന് മുമ്പ് ഏകതാ ടൈഗര്‍, ഹൈദര്‍, ഫാന്റം തുടങ്ങിയ ചിത്രങ്ങള്‍ പാക്കിസ്താനില്‍ നിരോധിച്ചിരുന്നു.

DONT MISS
Top