ഇന്ദുമേനോന്റെ വാക്കുകള്‍ നീചമെന്ന് ആരോപണം: സമൂഹമാധ്യമങ്ങളില്‍ പുതിയ വിവാദം

indu menon

തന്നെ അപമാനിച്ചുവെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള് എഴുത്തുകാരി ഇന്ദുമേനോന്റെ പോസ്റ്റിനെതിരെ നിരവധി പേര്‍ രംഗത്ത് . കഥാകൃത്ത് ആര്‍ ഉണ്ണിയെ ലക്ഷ്യം വെച്ച്, ഉണ്ണിയുടെ പേര് പരാമര്‍ശിക്കാതെ കടുത്ത വിമര്‍ശനമാണ് ഇന്ദുമേനോന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നടത്തിയത്. പോസ്റ്റില്‍ ഇന്ദു ഉപയോഗിച്ച വാക്കുകള്‍ വളരെ നീചമായതാണെന്നും, വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണെന്നുമുള്ളതാണ് പൊതുവെ ഉയരുന്ന വിമര്‍ശനം.

കോഴിക്കോട് ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ വെച്ച് ഇന്ദുവിനോട് ഉണ്ണി അനീതി ചെയ്തുവെന്ന നിലയിലുള്ള പോസ്റ്റില്‍ എവിടെയും, എന്ത് അനീതീയാണ് നേരിടേണ്ടിവന്നതെന്ന് ഇന്ദു വ്യക്തമാക്കിയിട്ടില്ലായിരുന്നു. ഉണ്ണി ആറിനെ സ്ത്രീ വിരുദ്ധനായും സംഘപരിവാറുകാരനായും ഇന്ദു വിശേഷിപ്പിക്കുന്നുണ്ട്. എഴുത്തുകാരനെന്ന നിലയിലെ പ്രകടനത്തേയും ഇന്ദു പരിഹസിക്കുന്നുണ്ട്. വിമര്‍ശനങ്ങള്‍ക്ക് തികച്ചും ജനാധിപത്യപരമല്ലാത്ത വാക്കുകളാണ് ഇന്ദു ഉപയോഗിച്ചതും. ഇതിനെല്ലാമെതിരെയാണ് നവമാധ്യമങ്ങളില്‍ ശക്തമായ പ്രതികരണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ ലാസര്‍ ഷൈനിന്റെ പോസ്റ്റ് ഇങ്ങനെ.

എഴുത്തുകാരി ഇന്ദുമേനോന്റെ ഒരു പോസ്റ്റ് ഇന്ന്‌ വായിക്കാന്‍ ഇടയായി. "കോഴിക്കോട് ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ വെച്ച് ഒരു എ…

Posted by Lasar Shine on Wednesday, 10 February 2016

ഉണ്ണിയുടെ സിനിമയ്‌ക്കെതിരെ ഇന്ദു എഴുതിയതിന് പ്രതികരണമായാണ് ഉണ്ണി കോഴിക്കോട് വെച്ച് പരസ്യമായി മറുപടി നല്‍കിയത്. അതിനുള്ള മറുപടിയാണ് ഇന്ന് ഇന്ദു ഫെയ്‌സ്ബുക്കിലിട്ടത്. ഇതിനുള്ള മറുപടിയുമായി ഉണ്ണി ആര്‍ രംഗത്തെത്തുമോ എന്നതാണ് ഇനി അറിയാനുള്ളത്. ഇന്ദുവിന്റെ പോസ്റ്റ്

താൻ മഹത്തായ സാഹിത്യമെഴുതുന്നെന്നു കരുതുന്ന മീഡിയോക്കറിലും താണ ചില ആണെഴുത്തുകാരുണ്ട്. ജീവിതത്തിൽ ഒരു യഥാർഥ ആണിനെ കാണ…

Posted by Indu Menon on Tuesday, 9 February 2016

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top