ആലിയ ഭട്ടും സിദ്ധാര്‍ഥ് മല്‍ഹോത്രയും ഒന്നിക്കുന്ന ‘കപൂര്‍ ആന്റ് സണ്‍സ് ‘ ട്രെയിലര്‍ കാണാം

kapoor&sons
ബോളിവുഡ് ഒന്നടങ്കം കാത്തിരിക്കുന്ന ശകുന്‍ ബത്ര ചിത്രം കപൂര്‍ ആന്റ് സണ്‍സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സിദ്ധാര്‍ഥ് മല്‍ഹോത്ര,ആലിയ ഭട്ട്, ഫവാദ് ഖാന്‍, ഋഷികപൂര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

യഥാര്‍ത്ഥ പ്രണയജോഡികളായ ആലിയ ഭട്ടും സിദ്ധാര്‍ഥ് മല്‍ഹോത്രയും സഹോദരങ്ങളായാണ് അഭിനയിക്കുന്നത്. ത്രികോണ പ്രണയകഥയാണ് ‘കപൂര്‍ ആന്റ് സണ്‍സി’ ന്റെ പ്രമേയം. ഋഷികപൂര്‍ 90 വയസുകാരനായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അമാല്‍ മാലിക്കാണ് സംഗീതം. മാര്‍ച്ച് 18നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്

DONT MISS
Top