ന്യൂഹാംപ്‌ഷെയര്‍ പ്രൈമറിയില്‍ ഡൊണാള്‍ഡ് ട്രംപിനും ബെമീ സാന്‍ഡേഴ്‌സിനും ജയം

donald-trumpഅമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ന്യൂഹാംപ്‌ഷെയര്‍ പ്രൈമറിയില്‍ ഡൊണാള്‍ഡ് ട്രംപിനും ബെമീ സാന്‍ഡേഴ്‌സിനും ജയം. ഇതാദ്യമായാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വത്തിനുള്ള മത്സരത്തില്‍ ഡൊണാള്‍ഡ് ട്രംപിന് ലഭിച്ച ജന പിന്തുണ വോട്ടായി മാറുന്നത്. ഹിലാരി ക്ലിന്റണെ പിന്തള്ളിയാണ് ബെമീ സാന്‍ഡേഴ്‌സ് പസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനുള്ള മത്സരത്തില്‍ ആദ്യമെത്തിയത്.

കഴിഞ്ഞയാഴ്ച്ച നടന്ന ലോവ കോക്കസില്‍ ട്രംപിന് അപ്രതീക്ഷിത തിരിച്ചടിയേറ്റിരുന്നു. ടെഡ് ക്രൂസും ഹിലാരി ക്ലിന്റണുമായിരുന്നു ലോവ കോക്കസില്‍ വിജയികളായത്. ന്യൂഹാംപ്‌ഷെയര്‍ പ്രൈമറിയുടെ ഫലം അടുത്ത് വരാനിരിക്കുന്ന സൗത്ത് കരോലിന പ്രൈമറിയെയും നൊവേദ കോക്കസിനെയും കൂടുതല്‍ ആവേശജനകമാക്കിയിരിക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top