അനുവാദം ചോദിക്കാതെ പുറത്തു പോയതിന് പ്രധാനാധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊന്നു

crime

കൊല്‍ക്കത്ത: അനുവാദം ചോദിക്കാതെ പുറത്തുപോയതിന് പ്രധാനാധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊന്നു. പശ്ചിമബംഗാളിലെ സ്വകാര്യ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് 14കാരനെ മര്‍ദ്ദിച്ച് കൊന്നത്. സമീം മാലിക് എന്ന വിദ്യാര്‍ത്ഥിയാണ് ക്രൂര മര്‍ദ്ദനത്തിനിരയായി മരിച്ചത്.

അനുവാദമില്ലാതെ മാതാപിതാക്കളെ കാണാന്‍ പുറത്തുപോയതിനാണ് കുട്ടിയെ ഇയാളും വാര്‍ഡനും ചേര്‍ന്ന് മര്‍ദ്ദിച്ചത്. മൂര്‍ഷിദാബാദിലെ മജ്‌ലിസ്പൂരിലെ അല്‍ ഇസ്ലാമിയ മിഷന്‍ സ്‌കൂളിലാണ് ഞെട്ടിയ്ക്കുന്ന ക്രൂരത അരങ്ങേറിയത്. അനുവാദം വാങ്ങാതെ പുറത്തിറങ്ങിയതാണ് അധികൃതരെ ചൊടിപ്പിച്ചതെന്ന് കരുതുന്നു. സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ ഹനീഫ് ഷെയ്ഖ്, സ്‌കൂള്‍ ഉടമ ലിറ്റണ്‍ ഷെയ്ഖ്, വാര്‍ഡന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. സംഭവത്തെത്തുടര്‍ന്ന് നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ചത് ചെറിയ തോതില്‍ സംഘര്‍ഷത്തിന് വഴിവെച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top