ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ സൈനികന്റെ നില ഗുരുതരം

hanaman-dhappa
ദില്ലി: തിങ്കളാഴ്ച്ച രാത്രി അതീവ ഗുരുതാരാവസ്ഥയില്‍ കണ്ടെത്തിയ ലാന്‍സ് നായിക്ക് ഹനുമന്തപ്പയെ ദില്ലിയിലെ ആര്‍ആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മഞ്ഞ് പാളികള്‍ക്കിടയില്‍ നിന്നും പുറത്തെടുക്കെമ്പോള്‍ നേരിയ മിടിപ്പ് മാത്രമുണ്ടായിരുന്ന ഹനുമന്തപ്പയുടെ ആരോഗ്യ സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

സിയാച്ചിനിലെ ബേസ് ക്യാമ്പില്‍ നിന്നും വിമാനമാര്‍ഗ്ഗം ദില്ലിയിലെത്തിച്ച സൈനികനെ പ്രധാനമന്ത്രി നേരന്ദ്ര മോദി ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഥാപ്പയുടെ രക്തസമ്മര്‍ദ്ദം ക്രമാതീതമായി താഴ്ന്ന നിലയിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അബോധാവസ്ഥയിലായ സൈനികന്റെ നാഡിമിടിപ്പും കുറവാണ്. വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിച്ചു വരികയാണ്.
ഇരുപത്തിയഞ്ച് അടി താഴ്ചയുള്ള കുഴിയില്‍ നിന്നാണ് ഇദ്ദേഹത്തെ സൈന്യം കണ്ടെത്തിയത്. ഹനമന്തപ്പയുടെ കുടുംബവും കര്‍ണാകടകയിലെ ദാര്‍വാഡില്‍ നിന്ന് ദില്ലിയിലേക്ക് തിരിച്ചിട്ടുണ്ട്.
ഫെബ്രുവരി മൂന്നിനുണ്ടായ ഹിമപാതത്തില്‍ കാണാതായ 10 സൈനികരും കൊല്ലപ്പെട്ടിരിക്കാമെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

അപകടത്തില്‍ ഇതുവരെ 5 പേരുടെ മൃതദേഹവും ദൗത്യസംഘം കണ്ടെടുത്തു. അപകടം നടന്ന് 6 ദിവസത്തിന് ശേഷം ഹനുമന്തപ്പയെ ജീവനോടെ കണ്ടെത്തനായതോടെ രക്ഷാ പ്രവര്‍ത്തകരും ആത്മവിശ്വാസത്തിലാണ്. ഇതോടെ ബാക്കിയുള്ള സൈനികരെയും കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top