സച്ചിനും മുമ്പേ അന്താരാഷ്ട്ര ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടിയ ആ താരം ആര്…?

belinda-clarkക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ചുറി എന്ന നേട്ടം സ്വന്തമാക്കിയിട്ട് ആറു വര്‍ഷങ്ങള്‍ പിന്നിടുകയാണ്. സച്ചിന് പിന്നാലെ സെവാഗ്, രോഹിത് ശര്‍മ്മ, മാര്‍ട്ടിന്‍ ഗുപ്ടില്‍, ക്രിസ് ഗെയ്ല്‍ എന്നിവരും ടു ഹണ്ട്രഡ് ക്ലബിലെത്തിയിട്ടുണ്ടെങ്കിലും ആദ്യം ആ കടമ്പ കീഴടക്കിയ താരമായി സച്ചിനെയാണ് ലോകം അഗീകരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിനും മുന്നേ ആ നേട്ടത്തിന്റെ നെറുകയില്‍ തൊട്ട ഒരു താരമുണ്ട്. ‘ബെലിന്‍ഡ ക്ലര്‍ക്ക്’ എന്ന ഓസ്‌ട്രേലിയക്കാരിയാണ് 1997 ലെ വുമണ്‍സ് വേള്‍ഡ് കപ്പില്‍ ഡെന്‍മാര്‍ക്കിനെതിരെ 229 റണ്‍സ് നേടിക്കൊണ്ട് ടു ഹണ്ട്രട് ക്ലബിന്റെ വാതില്‍ അന്താരാഷ്ട്ര ഏകദിനത്തില്‍ ആദ്യമായി തുറന്നത്. എന്നാല്‍ വുമണ്‍സ് ക്രിക്കറ്റിന് പ്രചാരം കുറവായതിനാല്‍ ബെലിന്‍ഡയുടെ റെക്കോര്‍ഡ് വലിയ വാര്‍ത്തയായില്ല.

കരുത്തരായ ദക്ഷിണാഫ്രിക്കയെ നിലം പരിശാക്കിക്കൊണ്ടാണ് സച്ചിന്‍ ഇരട്ട സെഞ്ചുറി നേടിയത്. അവിസ്മരണിയമായ പ്രകടനം പുറത്തെടുത്ത സച്ചിന്‍ എന്തുകൊണ്ടും ഈ റെക്കോര്‍ഡ് അര്‍ഹിക്കുന്നുണ്ടെങ്കിലും ബെലിന്‍ഡ ക്ലര്‍ക്കിന്റെ പേര് ചിലരെങ്കിലും ഓര്‍മ്മിച്ചേക്കാം. ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ വുമണ്‍സ് ക്രിക്കറ്റിന്റെ ചീഫ് എക്‌സിക്യുട്ടിവ് ആണ് ബെലിന്‍ഡ.

DONT MISS
Top