ഏകദിന ക്രിക്കറ്റിലെ സച്ചിന്റെ ആദ്യ ഇരട്ട സെഞ്ചുറിക്ക് ആറ് വയസ്

sachin-first-odiഏകദിന ക്രിക്കറ്റില്‍ അസാധ്യമെന്ന് കരുതിയിരുന്ന നേട്ടം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കീഴടക്കിയിട്ട് ആറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫെബ്രവരി 8 ന് ആണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സച്ചിന്‍ ക്രിക്കറ്റിലെ ബാലികേറാ മല കയറി ചരിത്രമെഴുതിയത്.

147 പന്തില്‍ 200 റണ്‍സ് നേടിയ സച്ചിന്‍ 194 റണ്‍സ് നേടിയ പാക്കിസ്താന്‍ കളിക്കാരന്‍ സയ്യിദ് അന്‍വറിന്റെ റെക്കോഡ് മറി കടന്നപ്പോള്‍ തന്നെ ഗ്യാലറി ഇളകി മറിഞ്ഞിരുന്നു. ഒടുവില്‍ അവസാന ഓവറില്‍ സിംഗിള്‍ നേടിക്കൊണ്ട് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അവിസ്മരണീയ നിമിഷം കുറിച്ചു. അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച ഇന്നിംഗ്‌സുകളിലൊന്നായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പിറന്നത്.

പിന്നീട് വിരേന്ദര്‍ സേവാഗ്(219), രോഹിത് ശര്‍മ്മ(209, 264), മാര്‍ട്ടിന്‍ ഗുപ്ടില്‍(237), ക്രിസ് ഗെയ്ല്‍(215) എന്നിവര്‍ കൂടി ഇരുന്നൂറിന്റെ നിറവിലെത്തിയെങ്കിലും ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി നേട്ടം മറികടന്ന സച്ചിന്റെ ഇന്നിംഗ്‌സ് ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്.

DONT MISS
Top