സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ച് ആര്‍ജിവി ചിത്രത്തിന്റെ ചൂടന്‍ പോസ്റ്റര്‍

ram gopal varma

വിവാദങ്ങളുടെ തോഴനായ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ ആദ്യ ഹ്രസ്വചിത്രസംരംഭമായ സിംഗിള്‍ എക്‌സിന്റെ ചൂടന്‍ പോസ്റ്റര്‍ പുറത്തു വന്നു. താന്‍ ഈ ചിത്രം സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് ആര്‍ജിവി തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആര്‍ജിവി ടാക്കീസ് എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ തീയറ്റര്‍ തുടങ്ങാനാണ് സംവിധായകന്റെ തീരുമാനം. തന്റെ ഹ്രസ്വചിത്രങ്ങളാകും ആദ്യം പ്രദര്‍ശനത്തിന് എത്തിക്കുക. ഈ വിഭാഗത്തിലെ ആദ്യ സിനിമയാണ് സിംഗിള്‍ എക്‌സ്.

ക്രൈം, ഹൊറര്‍, സെക്‌സ് വിഭാഗത്തില്‍ പെട്ട ഞെട്ടിപ്പിക്കുന്ന സിനിമകളാകും താന്‍ പുറത്തിറക്കുന്നതെന്ന് ആര്‍ജിവി പറയുന്നു.

12659645_811675745604289_928618802_n
DONT MISS
Top