ഭര്‍ത്താവിന് മദ്യം കൊടുത്ത് മയക്കി ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍

Untitled-1

തൃശൂര്‍: ഭര്‍ത്താവിന് മദ്യം കൊടുത്ത് മയക്കിയ ശേഷം ഭാര്യയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച മൂന്നു പേര്‍ പിടിയില്‍. പള്ളിത്താഴം സ്വദേശികളായ പാറപ്പായി മലയില്‍ ദിലീപ് (30), പാണ്ടിപ്പിള്ളി റിന്റോ (20), തച്ചമറ്റത്തില്‍ ജോബി (20) എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ അപമാനിതയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചു.
യുവതിയും ഭര്‍ത്താവും താമസിക്കുന്ന സ്ഥലത്തിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ പ്രതികളുടെ നേതൃത്വത്തില്‍ ചാരായം വാറ്റുന്നത് പതിവായിരുന്നു. ജനുവരി 28ആം തീയതി യുവതിയുടെ വീട്ടിലെത്തിയ സംഘം ഭര്‍ത്താവിന് ചാരായം നല്‍കി മയക്കി കിടത്തുകയായിരുന്നു.

തുടര്‍ന്ന് തോക്ക് ചൂണ്ടി യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. യുവതി നിലവിളിച്ചെങ്കിലും ബോധരഹിതനായ ഭര്‍ത്താവ് ഉണര്‍ന്നില്ല. നിലവിളി തുടര്‍ന്നപ്പോള്‍, യുവാക്കള്‍ ഇറങ്ങിപ്പോവുകയായിരുന്നു. പീഡനശ്രമത്തില്‍ മനംനൊന്ത യുവതി തൂങ്ങിമരിക്കാനും ശ്രമിച്ചു. സംഭവത്തില്‍ മൂന്ന് പേര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top