ജനാധിപത്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് യാചിക്കാനാവില്ലെന്ന് കമല്‍ഹാസന്‍.

KAMAL-HASAN

ബോസ്റ്റണ്‍: ജനാധിപത്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി യാചിക്കാനാവില്ലെന്ന് നടന്‍ കമല്‍ഹാസന്‍. ജര്‍മ്മനിയില്‍ ഹിറ്റ്‌ലര്‍ അധികാരത്തില്‍ വന്നതും ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിയ്ക്കപ്പെട്ടതും ജനാധിപത്യ വ്യവസ്ഥയിലാണന്ന് കമല്‍ഹാസന്‍ ചൂണ്ടിക്കാട്ടി. അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഇന്ത്യന്‍ വാര്‍ഷിക കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യം തുടര്‍ച്ചയായ ഒരു പ്രക്രിയയാണ്. അത് സംരക്ഷിയ്ക്കാന്‍ നിരന്തരമായ പരിചരണം ആവശ്യമാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. ജനാധിപത്യ വ്യവസ്ഥയില്‍ അഭിപ്രായ സ്വാതന്ത്ര്യം കിട്ടാന്‍ ആരോടും അനുവാദം ചോദിക്കാന്‍ കഴിയില്ല. ജനാധിപത്യം എന്ന് പറയുന്നതിലൂടെ അഭിപ്രായ സ്വാതന്ത്ര്യം എന്ന് തന്നെയാണ് അര്‍ത്ഥമാക്കുന്നത്.
മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ഒട്ടും നല്ലതല്ലെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു. നാനാത്വത്തിലെ ഏകത്വത്തെക്കുറിച്ചും ബഹുസ്വരതയെക്കുറിച്ചും ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞ വാക്കുകള്‍ ഓര്‍മ്മിക്കുന്നു. എന്നാല്‍, അതെല്ലാം നമുക്ക് നഷ്ടപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോകനിലവാരത്തില്‍ ഇന്ത്യ എത്തുകയാണ് ഞങ്ങളുടെ ആഗ്രഹമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top