പന്ത്രണ്ടുകാരന്‍ സ്‌കൂളില്‍ മരിച്ച നിലയില്‍; ലൈംഗിക പീഡന ശ്രമമെന്ന് സംശയം

Untitled-1

റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ പന്ത്രണ്ട് വയസ്സുകാരനെ സ്‌കൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ മൂന്ന് അധ്യാപകരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച്ചയാണ് റാഞ്ചിയിലെ സഫയര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.

തലയ്ക്കും മുഖത്തും ശരീരത്തിലും ഗുരുതരമായ പരിക്കുകളുമുണ്ട്. വ്യവസായിയായ ജഗന്നാഥ്പൂര്‍ സ്വദേശി മന്‍ ബഹല്‍ മഹാതോയുടെ മകന്‍ വിനയ് മഹാതോയാണ് മരിച്ചത്. അധ്യാപകരുടെ ഫഌറ്റിനടുത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വിദ്യാര്‍ത്ഥിയ്ക്ക് ക്രൂരമായ മര്‍ധനം ഏറ്റിട്ടുണ്ടെന്നും അതുവഴി കുട്ടിയുടെ കരളിന് പരിക്കുകള്‍ പറ്റിയിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുണ്ട്. ലൈംഗിക പീഡനത്തിനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top