ദീപികയെ കണ്ണീരണിയിച്ച കത്ത്

deepika

‘എത്ര ഉയരങ്ങളിലെത്തിയാലും സ്‌ക്രീനില്‍ മാത്രമാണ് നീ താരം, ഞങ്ങള്‍ക്കെന്നും നീ പ്രീയപ്പെട്ട മകളാണ്..’ ഒരു അച്ഛന്‍ മകള്‍ക്കയച്ച കത്തിലെ വരികളാണിത്. നിറഞ്ഞ സദസിന് മുന്നില്‍ കത്ത് വായിക്കുമ്പോഴും ബോളിവുഡിലെ താരറാണിയുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. ബാഡ്മിന്റണ്‍ താരമായ പ്രകാശ് പദുകോണ്‍ മകളായ ദീപിക പദുകോണിനയച്ച കത്താണ് അറുപത്തിയൊന്നാമത് ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയെ കണ്ണീരണിയിച്ചത്. അച്ഛന്റെയും മകളുടെയും ആത്മബന്ധത്തിന്റെ കഥ പറഞ്ഞ പികു എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് വാങ്ങാന്‍ വന്നതായിരുന്നു താരം.

തന്റെ ജീവിതാനുഭവങ്ങളും പ്രതിസന്ധികളെ അതിജീവിക്കുന്നതിനായുള്ള ഉപദേശങ്ങളും അടങ്ങിയ കത്ത് നിറമിഴികളോടെ ദീപിക വായിച്ചപ്പോള്‍ സദസ്സും ഈറനണിഞ്ഞു. തനിക്ക് കിട്ടിയ അവാര്‍ഡ് മാതാപിതാക്കള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും അച്ഛനമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ഉപദേശങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണ് ഇതെന്നും ദീപിക പറഞ്ഞു. നിറഞ്ഞ കരഘോഷത്തോടെയാണ് സദസ് ദീപികയുടെ കത്തിനെ എതിരേറ്റത്.

DONT MISS