മാധവന്റെ ഇരുധി സുട്രുവിനെ അഭിനന്ദിച്ച് സംവിധായകന്‍ ശങ്കര്‍

madhavan-sankar

മാധവന്‍ നായകനായ ഏറ്റവും പുതിയ ചിത്രം ഇരുധി സുട്രുവിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് തമിഴകത്തിന്റെ ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കര്‍. യന്തിരന്‍ ടുവിന്റെ തിരക്കുകള്‍ക്കിടയില്‍ നിന്നും സിനിമ കണ്ട അദ്ദേഹം ട്വറ്ററിലൂടെയാണ് തന്റെ അഭിനന്ദനം രേഖപ്പെടുത്തിയത്. സ്ത്രികള്‍ക്കുള്ള സല്യൂട്ടാണ് ഈ ചിത്രമെന്നും സംവിധായികയുടെ ശ്രമം മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദിയില്‍ സാല ഖാദൂസ് എന്ന പേരിലും ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്.

സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മാധവനും റിതികയുമാണ് പ്രധാന വേഷത്തില്‍ അഭിനയിച്ചത്. ഇവരുടെ പ്രകടനത്തെ അഭിനന്ദിച്ച് സിനിമാ രംഗത്തെ പ്രമുഖര്‍ രംഗത്ത് വന്നിരുന്നു. ബോക്‌സിംഗ് കോച്ചിന്റെയും ശിഷ്യയുടെയും കഥ പറയുന്ന ചിത്രത്തിന് വേണ്ടി മാധവന്‍ നടത്തിയ അവിശ്വസനിയമായ മേക്ക് ഓവര്‍ അടുത്തിടെ സോഷ്യല്‍ മീഡിയകള്‍ കീഴടക്കിയിരുന്നു. രണ്ടു ഭാഷകളിലും മികച്ച വിജയമായ സിനിമയുടെ തെലുങ്ക് പതിപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് സംവിധായിക. വെങ്കിടേഷാണ് നായകന്‍. അടുത്തിടെ സൂപ്പര്‍ ഹിറ്റ് മലയാള ചിത്രം പ്രേമത്തിനെയും ശങ്കര്‍ അഭിനന്ദിച്ചിരുന്നു.

DONT MISS
Top