അനുമതിയില്ലാതെ ആനയെ ഷൂട്ടിംഗിന് ഉപയോഗിച്ചു; ബാഹുബലി ടീം നിയമ കുരുക്കില്‍

bahubaliഎസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ബഹുഭാഷ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗ ചിത്രീകരണം വിവാദത്തിലാകുന്നു. വേണ്ട നിയമാനുമതി സ്വീകരിക്കാതെ ആനയെ ഷൂട്ടിംഗിനായി ഉപയോഗിച്ചു എന്നാണ് പരാതി. തൃശൂര്‍ ആസ്ഥാനമായുള്ള ഹെറിട്ടേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സാണ് നിര്‍മ്മാതാവ്, സംവിധായകന്‍, ക്യാമറമാന്‍ എന്നിവര്‍ക്ക് നേരെ നിയമ നടപടിക്കൊരുങ്ങുന്നത്.

ചിറക്കല്‍ കാളിദാസന്‍ എന്ന ആനയെയാണ് 2001 ലെ ആനിമല്‍ രെജിസ്‌ട്രേഷന്‍ നിയമ പ്രകാരമുള്ള AWBI പ്രീ ഷൂട്ട് സര്‍ട്ടിഫിക്കറ്റില്ലാതെ ഷൂട്ടിംഗിനായി ഉപയോഗിച്ചത്. ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡില്‍ നിന്നും അനുമതി നേടിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. നാല് മണിക്കൂര്‍ നീണ്ട ഷൂട്ടിംഗില്‍ ആനയെ നിര്‍ബദ്ധപൂര്‍വ്വം ശക്തിയേറിയ ലൈറ്റിന് മുന്നില്‍ നിര്‍ത്തിയെന്ന് പ്രധാന മന്ത്രിക്കയച്ച പരാതിക്കത്തില്‍ പറയുന്നു. ആനയെ അനുസരിപ്പിക്കാനായി നിരോധിച്ച ആയുധമായ അങ്കുശം ഉപയോഗിച്ചെന്നും യൂണിറ്റിന്റെ ബഹളത്തിന് മുന്നില്‍ ആന അസ്വസ്തനായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബാഹുബലി ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച പണം വാരി ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. രണ്ടാം ഭാഗത്തിനായി സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന സാഹചര്യത്തിലാണ് അനിശ്ചിതത്തിലാക്കിക്കൊണ്ട് പുതിയ വിവാദം വരുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top