ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ വിവാഹിതനായി

pathan

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ വിവാഹിതനായി. സൗദി അറേബ്യയിലെ പ്രശസ്ത മോഡല്‍ സഫ ബെയ്ഗിനെയാണ് ഇര്‍ഫാന്‍ ജീവിത സഖിയാക്കിയത്. രണ്ട് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു.

മെക്കയിലെ ഹറം ഷെരീഫില്‍ നടന്ന വിവാഹ ചടങ്ങുകളില്‍ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്ന് ജിദ്ദയിലെ ട്രൈഡന്റ് ഹോട്ടലില്‍ വിവാഹ സല്‍ക്കാരം നടന്നു. മാര്‍ച്ചില്‍ ബറോഡയിലും സല്‍ക്കാരചടങ്ങുകള്‍ നടക്കും.

ഇരുപത്തിയൊന്നുകാരിയായ സഫ ബെയ്ഗ് പ്രമുഖ പബ്ലിക്ക് റിലേഷന്‍ കമ്പനിയുടെ ജേണല്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ കൂടിയാണ്.

DONT MISS
Top