1.02 കോടി വാര്‍ഷിക വരുമാനമുള്ള മൈക്രോസോഫ്റ്റ് ജോലി നേടി വെല്‍ഡിങ്ങ് തൊഴിലാളിയുടെ മകന്‍

MICROSOFTപാറ്റ്‌ന:ഒരു അച്ഛന്റെ ഇരുപത് വര്‍ഷമായുള്ള വിയര്‍പ്പിന് അളവില്‍ കൂടുതല്‍ തിരിച്ചു കൊടുക്കുകയാണ് ബിഹാര്‍ സ്വദേശിയായ വാത്സല്യ സിംഗ് ചൗഹാന്‍. വെല്‍ഡിംഗ് തൊഴിലാളിയായ പിതാവിന്റെ മകന് നേടിയിരിക്കുന്നത് സോഫ്റ്റ്വെയര്‍ ഭീമനായ മൈക്രോസോഫിറ്റിന്റെ 1.02 കോടി ശന്പള വാഗ്ദാനമുള്ള ജോലിയാണ്.

പിതാവ് ചന്ദ്രകാന്ത് സിംഗ് ചൗഹാന്‍ ഇരുപത് വര്‍ഷമായി വെല്‍ഡിങ്ങ് തൊഴിലാളിയാണ്. എങ്കിലും മകന്റെ വിദ്യാഭ്യാസത്തില്‍ ഒരു വിട്ടു വീഴ്ചയും അദ്ദേഹം നടത്തിയിരുന്നില്ല. ഐഐടി എന്‍ട്രന്‍സ് പരീക്ഷയില്‍ ദേശീയ തലത്തില്‍ 382-ആം റാങ്കാണ് വാത്സല്യ നേടിയത്. ഇപ്പോള്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കേയാണ് വാത്സല്യയെ തേടി സോഫ്റ്റ്വെയര്‍ ഭീമനായ മൈക്രോസോഫ്റ്റില്‍ നിന്നും ഇത്രയും വലിയ അവസരം വരുന്നത്. ഏറെ കഷ്ടപ്പെട്ട് തന്നെ പഠിപ്പിച്ച അച്ഛനും പഠനത്തില്‍ കൂടെ നിന്ന അദ്ധ്യാപകര്‍ക്കുമാണ് വാത്സല്യ തന്റെ നേട്ടം സമ്മാനിക്കുന്നത്. രാജ്യത്തിന്റെ യശസ് ഉയര്‍ത്താന്‍ മകനു സാധിക്കട്ടെയെന്നും തന്റെ സ്വപ്‌നമാണ് സാക്ഷാത്കരിച്ചിരിക്കുന്നതെന്നും ചന്ദ്രകാന്ത് സിംഗ് ചൗഹാന്‍ പറഞ്ഞു. ഈ വര്‍ഷം ഒക്ടോബറില്‍ വാത്സല്യ മൈക്രോസോഫ്റ്റില്‍ ജോലി ആരംഭിക്കും. വാത്സല്യയെക്കൂടാതെ രണ്ട് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളും കൂടി ചന്ദ്രകാന്തിനുണ്ട്. പെണ്‍ മക്കളില്‍ ഒരാളെയിപ്പോള്‍ അദ്ദേഹം മെഡിക്കല്‍ എന്‍ട്രന്‍സ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി അയച്ചിരിക്കുകയാണ്.

DONT MISS
Top