വിദേശവനിതയെ ഓട്ടോഡ്രൈവര്‍ ആക്രമിച്ചു: പൊലീസ് ഒത്തുകളിക്കുന്നതായി ആരോപണം

foreign

തിരുവനന്തപുരം: വിദേശവനിതയെ ആക്രമിച്ച ഓട്ടോെ്രെഡവര്‍ക്കെതിരെ െേകസടുത്തെങ്കിലും അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നതായി ആരോപണം.കഴിഞ്ഞ മാസം 22 നാണ് റഷ്യന്‍വനിതയായ ഐറിനെ വര്‍ക്കലയിലുള്ള ഓട്ടോെ്രെഡവറായ ജലാലുദ്ദീന്‍ മര്‍ദ്ദിച്ചത്.കേസ് കൊടുത്തതിന് പിന്നാലെ ഓട്ടോെ്രെഡവര്‍ സംഘം ചേര്‍ന്നെത്തി ഭീഷണിപ്പെടുത്തുന്നതായും യുവതി ആരോപിച്ചു.കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്ലാ സീസണ്‍ സമയത്തും കേരളത്തില്‍ എത്താറുള്ള ഐറിന്‍ അയുര്‍വേദ ചികിത്സക്ക് കൂടി വേണ്ടിയാണ് ഇത്തവണ ത്തിയത്.

കഴിഞ്ഞ മാസം 22 ന് വര്‍ക്കലയില്‍ വച്ച് ഓട്ടോ വിളിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായപ്പോള്‍ ജലാലുദ്ദീന്‍ എന്ന് പേരുള്ള ഓട്ടോ ഡ്രൈവര്‍ മര്‍ദ്ദിച്ചെന്നാണ് യുവതിയുടെ പരാതി.ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.എന്നാല്‍ ഇതിന് പിന്നാലെ തന്നെ ജലാലുദ്ദീന്‍ സംഘം ചേര്‍ന്നെത്തി നിരന്തരം ഭീഷണിപ്പെടുത്തുന്നതായി ഐറിനി പറഞ്ഞു.പക്ഷെ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കാനോ ചോദ്യം ചെയ്യാനോ തയ്യാറായിട്ടില്ല.
മിക്ക ദിവസവും ഇവര്‍ ഭീഷണിയുമായി എത്താറുണ്ടെന്നും.ഭയം കാരണം പല ദിവസവും ഉറങ്ങാറില്ലെന്നും ഐറിനി പറഞ്ഞു.പൊലീസുകാരും രാഷ്ട്രീയക്കാരും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ച ഓട്ടോെ്രെഡവറെ സംരക്ഷിക്കുന്നുവെന്നാണ് ഈ വിദേശവനിതയുടെ ആരോപണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top