കല്ല്യാണം കൂടാന്‍ അമേരിക്കയില്‍ നിന്നും സമ്മാനങ്ങളുമായി ഫെയ്‌സ്ബുക്ക് മമ്മി, വിശ്വസിക്കാനാകാതെ ഇന്ത്യന്‍ യുവാവ്

facebook-mummyഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന അബദ്ധങ്ങളിലൂടെ ചതിക്കപ്പെടുന്നവരുടെ കഥയാണ് നാം കൂടുതലും കേള്‍ക്കുന്നത്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി പകരം വയ്ക്കാനാകാത്ത ആത്മബന്ധത്തിന്റെ പ്രതിരൂപങ്ങളാവുകയാണ് അറുപതുകാരിയായ അമേരിക്കന്‍ വനിത ഡെബോറാ മില്ലറും ഖൊരക്പൂര്‍ സ്വദേശിയായ കൃഷ്ണ മോഹന്‍ തൃപാഠിയും.

നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടവരാണ് ഇവര്‍. അമ്മയില്ലാത്ത കൃഷ്ണ മോഹനും മക്കളില്ലാത്ത ഡെബോറയുടെയും ഇടയില്‍ അമ്മ-മകന്‍ ബന്ധം വളരെ പെട്ടെന്നു തന്നെ വളരുകയായിരുന്നു. തുടര്‍ന്ന് തന്റെ ഫെയ്‌സ്ബുക്ക് പുത്രന്റെ വിവാഹത്തിന് കടല്‍ കടന്ന് അമേരിക്കന്‍ മമ്മി ഇന്ത്യയിലെത്തി. ഇന്ത്യന്‍ രീതിയിലുള്ള പരമ്പരാഗത വേഷത്തിലാണ് ഡെബോറ വിവാഹ ദിനത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഈ നിമിഷം തനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണെന്നും സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നും ഡെബോറ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ക്കൂടി പറഞ്ഞു.

125 വര്‍ഷം പഴക്കമുള്ള അമൂല്യ മോതിരത്തിന് പുറമേ 25 ലക്ഷം രൂപ വില വരുന്ന ആഭരണങ്ങളും ഫെയ്‌സ്ബുക്ക് മമ്മി മകന് സമ്മാനിച്ചു. അമ്മ തന്നെയും ഭാര്യയേയും അമേരിക്കയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ അങ്ങോട്ട് പോകുമെന്നും കൃഷ്ണ പറഞ്ഞു.

DONT MISS
Top