സൗഹൃദ ദിനത്തില്‍ ഫെയ്‌സ്ബുക്കിന്റെ സമ്മാനം

facebook-1

ഫെയ്‌സ്ബുക്ക് 12- ആം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഇതിനോടനുബന്ധിച്ച് ഫെബ്രുവരി 4 ഫെയ്‌സ്ബുക്ക് സൗഹൃദ ദിനമായി കൊണ്ടാടുന്നു. എന്നാല്‍ പിറന്നാള്‍ മധുരം തങ്ങളുടെ ഉപഭോക്താക്കള്‍ക്കെല്ലാം ഒരുപോലെ പങ്കിട്ടിരിക്കുകയാണ് ഫെയ്‌സ്ബുക്ക്.

ഉപഭോക്താവിന്റെ സുഹൃത്തുക്കളും സൗഹൃത്തില്‍ ഷെയര്‍ ചെയ്ത നല്ല നിമിഷങ്ങളും ആ നിമിഷങ്ങള്‍ക്ക് കിട്ടിയ കമന്റ്‌സും ഉള്‍പ്പെടുന്ന ഒരു വീഡിയോയാണ് ഫെയ്‌സ്ബുക്കിന്റെ ഫ്രണ്ട്ഷിപ്പ് ഡേ സമ്മാനം. വീഡിയോ വേണ്ടവിധത്തില്‍ എഡിറ്റ് ചെയ്യാനും ഷെയര്‍ ചെയ്യാനുമുള്ള ഓപ്ഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 12 വര്‍ഷം പിന്നിടുന്ന ഫെയ്‌സ്ബുക്കിന് ഇപ്പോള്‍ 1.5 ബില്ല്യണ്‍ ഉപഭോക്താക്കളെ അവകാശപ്പെടാനുണ്ട്.

DONT MISS
Top