ഓട്ടോ എക്‌സ്‌പോ 2016: പകിട്ടേകാന്‍ ഓഡി ആര്‍ 8

car4

ഇന്ത്യന്‍ നിരത്തുകളും വാഹന വിപണിയും കീഴടക്കാന്‍ വിവിധ കമ്പനികളുടെ കണ്ണഞ്ചിപ്പിക്കും മോഡലുകളുമായി ദില്ലിയില്‍ ആരംഭിച്ച ഓട്ടോ എക്‌സ്‌പോ 2016 ന്റെ മുഖ്യാകര്‍ഷണമായത് ഓഡി ആര്‍ 8 ആണ്. ഓഡി കമ്പനിയുടെ എറ്റവും ശക്തവും വേഗതയേറിയതുമായ മോഡലായ ഔഡി ആര്‍ 8 വി 10 പ്ലസാണ് എക്‌സ്‌പോയില്‍ അവതരിപ്പിച്ചത്.

610 ബിഎച്ച്പിയാണ് കരുത്താണ് ഓഡി ആര്‍ 8 വി 10 പ്ലസിനുള്ളത്. 3.2 സെക്കന്‍ഡാണ് പൂജ്യത്തില്‍നിന്ന് 100-ല്‍ എത്താന്‍ വേണ്ടത്. കൂടിയ വേഗം 330 കിലോമീറ്ററാണ്. ഓഡി ആര്‍ 8 വി10 പ്ലസില്‍ 5.2 ലിറ്റര്‍ ള10 പെട്രോള്‍ എഞ്ചിനാണുള്ളത്. 2.47 കോടി രൂപയായിരിക്കും വാഹനത്തിന് വില.

kohli

ഹണികോംബ് പാറ്റേണുള്ള ഫ്രണ്ട് ഗ്രില്ലാണ് ഒറ്റനോട്ടത്തില്‍ ശ്രദ്ധയില്‍പ്പെടുക. സാധാരണ ഫ്‌ളാറ്റ് എല്‍ഇഡി ഹെഡ്‌ലൈറ്റോ അല്ലെങ്കില്‍ ഓപ്ഷണലായി ലേസര്‍ ലൈറ്റിംഗ് ക്ലസ്റ്ററോ ലഭ്യമാകും. 600 മീറ്ററാണ് റേഞ്ച്. വീലിലേക്ക് ചെന്നുചേരുന്ന ഷോള്‍ഡര്‍ ലൈനുകളുംമറ്റും വാഹനത്തിന് കൂടുതല്‍ നീളം തോന്നിക്കാനിടയാക്കുന്നു

7 സ്പീഡ് എസ്- ട്രോണ്ക്ക് ഗിയര്‍ബോക്‌സാണ് വാഹനത്തിലുള്ളത്. മൂന്ന് ഓട്ടോമാറ്റിക് മോഡുകളുമുണ്ട്. ക്വാട്രോ ഓള്‍ വീല്‍ ഡ്രൈവ് സിസ്‌ററമാണുള്ളത്. ഉള്‍വശത്താണെങ്കില്‍ ഏറ്റവും സൗകര്യപ്രദമായ ബക്കറ്റ് സീറ്റാണുള്ളത്. പല ബട്ടണുകളും നോബുകളും 12.3 ഇഞ്ച് വിര്‍ച്വല്‍ കോക്ക്പിറ്റിലേക്ക് മാറിയിരിക്കുന്നു.

ദില്ലി ഓട്ടോ എക്‌സ്‌പോ 2016 ല്‍ എത്തിയ വാഹനം വിപണിയിലവതരിപ്പിച്ചത് ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിയുടെയും ബോളിവുഡ് നടി ആലിയ ഭട്ടിന്റെയും സാന്നിധ്യത്തിലാണ്.

Say hello to the fastest Audi in India. The all new #AudiR8 has arrived. #AudiAtAutoExpo

Posted by Audi India on Wednesday, 3 February 2016

DONT MISS