ആയോവ കോക്കസില്‍ ടെഡ് ക്രൂസ് നേടിയ വിജയം തട്ടിപ്പാണെന്ന് ഡൊണാള്‍ഡ് ട്രംപ്

dinald

അയോവ കോക്കസില്‍ തനിക്കെതിരെ ടെഡ് ക്രൂസ് നേടിയ വിജയം തട്ടിപ്പാണെന്ന് റിപബ്ലിക്കന്‍ പ്രതിനിധി ഡൊണാള്‍ഡ് ട്രംപ്. ആളുകളില്‍ തെറ്റിദ്ധാരണ പരത്തിയാണ് ക്രൂസ് അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയതെന്ന് ട്രംപ് ആരോപിച്ചു. എന്നാല്‍ ട്രംപിന്റെ പരാമര്‍ശങ്ങള്‍ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനള്ള ശ്രമങ്ങള്‍ മാത്രമാണെന്ന് ടെഡ് ക്രൂസിന്റെ വക്താവ് പ്രതികരിച്ചു.

അയോവാ കോക്കസിനിടെ മുഖ്യ എതിരാളികളില്‍ ഒരാളായ ബെന്‍ കാര്‍സണ്‍ മത്സര രംഗത്ത് നിന്ന് പിന്‍മാറിയേക്കുമെന്ന് ക്രൂസ് അനുയായികള്‍ പ്രചരണം നടത്തിയെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം. എന്നാല്‍ അത് വസ്തുതാപരമായി ശരിയല്ല. സംഭവത്തില്‍ പിന്നീട് ക്രൂസ് അനുകൂലികള്‍ പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു. തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ പിശകാണെന്ന് സംഭവത്തില്‍ ക്രൂസ് അനുകൂലികളുടെ വിശദീകരണം. സംഭവത്തെ മുതിര്‍ന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ പൊള്‍ പേറ്റ് ശക്തമായ ഭാഷയില്‍ അപലപിച്ചു. ലോവാ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും തെരഞ്ഞെടുപ്പ് മര്യാദകളുടെയും ലംഘനമാണ് ട്രൂസ് സംഘത്തിന്റെ നടപടിയെന്നും ആദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ സംഭവത്തില്‍ ഔദ്യോഗിക നടപടികളെ പറ്റി അദ്ദേഹം പ്രതികരിച്ചില്ല.

ടെഡ് ക്രൂസിന്റെത് വിജയമല്ല മറിച്ച് തട്ടിപ്പാണെന്ന് ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. നേരത്തെ കോക്കസ് ഫലങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ ക്രൂസ് അനധികൃതമായാണ് വിജയിച്ചതെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ഇത് പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങളെ ടെഡ് ക്രൂസിന്റെ വക്താവ് നിരാകരിച്ചു. ലോവ കോക്കസിലെ തോല്‍വിക്ക് ശേഷം മാധ്യമശ്രദ്ധ പിടിച്ചുപറ്റാനാണ് ട്രംപിന്റെ ശ്രമമെന്ന അദ്ദേഹം പറഞ്ഞു.

DONT MISS
Top