ഇന്ത്യയുടെ ആതിഥേയ മര്യാദ ഉയര്‍ത്തിക്കാട്ടി ബ്രിട്ടീഷ് എയര്‍വേയ്‌സ് പരസ്യം; വീഡിയോ വൈറലാകുന്നു

british-airwaysഭാരതത്തിന്റെ ആതിഥേയ മര്യാദ ഉയര്‍ത്തിക്കാട്ടിയുള്ള ബ്രി്ട്ടീഷ് എയര്‍വേയ്‌സിന്റെ പരസ്യം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ബ്രിട്ടീഷ് എയര്‍വേയ്‌സ് എയര്‍ഹോസ്റ്റസിന് ഇന്ത്യയോടു തോന്നുന്ന സ്‌നേഹം പ്രധാന പ്രമേയമാക്കി നിര്‍മ്മിച്ചിട്ടുള്ള 6.30 മിനുട്ട് പരസ്യം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തുകഴിഞ്ഞു.

ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ ഇന്ത്യയിലേക്കുള്ള യാത്രയില്‍ പരിചയപ്പെടുന്ന ഹൈദ്രാബാദ് സ്വദേശിയായ ആനന്ദി എന്ന അമ്മയും ഹെലേനയെന്ന എയര്‍വേയ്‌സ് ജീവനക്കാരിയും തമ്മിലുള്ള സംഭാണത്തിലൂടെയാണ് പരസ്യം പുരോഗമിക്കുന്നത്. വിമാനത്തിലിരിക്കുന്ന അമ്മയെ സോക്‌സ് ഇടാനും സുരക്ഷിതയായി ഇരിക്കാനും സഹായിക്കുന്ന യുവതി അമ്മ കകയുന്നതു കണ്ട് അതിന്റെ കാരണവും ചോദിച്ചറിയുന്നു. മകനെ കാണാത്തതിനാലമ് താന്‍ കരയുന്നതെന്നു പറഞ്ഞ അമ്മയെ യുവതി സാന്ത്വനിപ്പിക്കുകയും ചെയ്യുന്നു.യാത്രയ്‌ക്കൊടുവില്‍ വിമാനത്തില്‍ നിന്നുമിറങ്ങുമ്പോള്‍ അമ്മ യുവതിയെ സ്വന്തം വീട്ടിലേക്കു ക്ഷണിക്കുന്നു. അമ്മയുടെ ക്ഷണം സ്വീകരിച്ച് വീട്ടിലെത്തുന്ന യുവതിക്ക് അവിടെ ലഭിക്കുന്ന ആതിഥ്യം ഭാരതത്തിന്റെ അതിഥി ദേവോ ഭവ എന്ന ആതിഥേയ സംസ്‌കാരത്തെ തന്നെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു.

മസാന്‍ എന്ന ചിത്രം സംവിധാനം ചെയ്ത നീരജ് ഗായ്‌വാനാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ്‌നു വേണ്ടി ഈ പരസ്യ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്. താന്‍കൂടി സാക്ഷിയായ യഥാര്‍ത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പരസ്യചിത്രം നിര്‍മ്മിച്ചതെന്ന് സംവിധായകന്‍ പറയുന്നു.

DONT MISS