സിക്ക വൈറസിന് പ്രതിരോധ മരുന്ന് കണ്ടെത്തിയെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

ZIKA-VIRUSഹൈദ്രാബാദ്: ആഗോളതലത്തില്‍ ലോകാരോഗ്യ ചര്‍ച്ചകളില്‍ സജീവമായ രോഗബാധ സിക്ക വൈറസിന് പ്രതിരോധ മരുന്ന് കണ്ടെത്തിയെന്ന വാദവുമായി ഇന്ത്യന്‍ ശാസ്ത്രഞ്ജര്‍ രംഗത്ത്. സിക്ക വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ശേഷിയുള്ള വാക്‌സിനാണ് ഹൈദരാബാദിലെ ലാബില്‍ വികസിപ്പിച്ചെടുത്തിരിക്കുന്നുവെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ പറയുന്നു.

ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ച ഭീതിജനകമായ രോഗബാധയാണ് സിക്ക വൈറസിലൂടെ പടര്‍ന്നു പിടിക്കുന്നത്. നവജാതശിശുക്കളുടെ തലച്ചോറിന്റെ വളര്‍ച്ച മുരടിപ്പിക്കുന്ന രോഗം മരണത്തിനു വരെ കാരണമായേക്കും. കൊതുകിലൂടെ മാത്രമല്ല പരസ്പരമുള്ള ലൈഗിംഗ ബന്ധത്തിലൂടെയും സിക്ക വൈറസ് പകരാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ നിന്നും ഇത്തരമൊരു വാര്‍ത്തയും റിപ്പോര്‍ട്ടു ചെയ്തു കഴിഞ്ഞു. ഇരുപതിലധികം രാജ്യങ്ങളില്‍ ഇതിനോടകം തന്നെ സിക്ക വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു കഴിഞ്ഞ സാഹചര്യത്തിലാണ് പ്രതിരോധ മരുന്ന് കണ്ടെത്തിയെന്ന വാദവുമായി ഇന്ത്യന്‍ ഗവേഷകര്‍ രംഗത്തെത്തിയത്.

ഹൈദ്രാബാദിലെ ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടുത്തത്തിനു പിന്നില്‍. പ്രതിരോധ മരുന്നായി രണ്ടു തരം വാക്‌സിനുകളാണ് വികസിപ്പിച്ചെടുത്തത്. എന്നാല്‍ ഇതിന്റെ പരീക്ഷണം പൂര്‍ത്തിയായിട്ടില്ല. സര്‍ക്കാരിന്റെയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെയും പിന്തുണയോടെ മാത്രമേ പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുള്ളൂ.

വൈറസ് പടരുന്ന രീതിയും തലച്ചോറിനെ ഇത് ഏതു രീതിയില്‍ ബാധിക്കുന്നുവെന്നതും സംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ടുകള്‍ ലോകാരോഗ്യ സംഘടനയുടെ പക്കല്‍ പോലുമില്ലാതിരിക്കെയാണ് പ്രതിരോധ വാക്‌സില്‍ വികസിപ്പിച്ചതായി അവകാശപ്പെട്ട് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിരിക്കുന്നത്.

DONT MISS
Top