മക്ക ഹറമിലുണ്ടായ ക്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ 49 പേരെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തി.

mecca-crain-accident

മക്ക ഹറമിലുണ്ടായ ക്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ 49 പേരെ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് പബ്ലിക്‌ പ്രോസികൃൂഷന്‍ ബൃൂറോ പ്രതി പട്ടികയില്‍  ഉള്‍പ്പെടുത്തി. സൗദി ബിന്‍ ലാദിന്‍ കമ്പനി മാനേജര്മാരും ടെക്‌നീഷന്മാരും മുതിര്ന്ന ഉദേൃാഗസ്ഥരും അടക്കം കമ്പനിയിലെ 30 പേര്‍ പ്രതി പട്ടികയിലുണ്ട്. പത്തു പേര്‍ സര്ക്കാര്‍ വകുപ്പുകളിലെ ഉദേൃാഗസ്ഥരാണ്. കൂടുതല്‍ പേര്‍ കേസില്‍ പ്രതിയാക്കപ്പെട്ടേക്കുമെന്നാണ് കരുതുന്നത്. പ്രതികളെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് പുതിയ പ്രതികളെ കുറിച്ച് വിവരം ലഭിച്ചേക്കുമൊണ് കരുതുന്നത്. പുതിയ പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്ത്തി യാക്കിയ ശേഷം ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് പബ്ലിക്‌ പ്രോസികൃൂഷന്‍ ബൃൂറോ കുറ്റപത്രം തയാറാക്കും. മതാഫ് വികസന പദ്ധതി നടപ്പാക്കുതിന് ഉപയോഗിച്ചിരുന്ന കൂറ്റന്‍ ക്രെയിന്‍ ഹജ്ജിന് തൊട്ടുമുന്പ് പൊട്ടിവീണുണ്ടായ അപകടത്തിലാണ് നടപടി. 2015 സെപ്റ്റംബര് 11 നുണ്ടായ അപകടത്തില് 111  തീര്ത്ഥാടകര് കൊല്ലപ്പെടുകയും 394 പേര്ക്ക് പരിക്കേല്ക്കുുകയും ചെയ്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top