നിങ്ങള്‍ ഭക്ഷണപ്രിയരാണോ,സാഹസികത ഇഷ്ടമാണോ,അല്‍പം കൗതുകം കൂടിയായാലോ?.എങ്കില്‍ നിങ്ങളെ ക്ഷണിക്കുന്നു…ഇന്ത്യയിലെ ആദ്യ അണ്ടര്‍വാട്ടര്‍ റസ്‌റ്റോറന്റ്

underwater

അഹമദാബാദ്: കരയിലും ആകാശത്തും വിരുന്നൊരുക്കുന്നവരെപ്പറി നിങ്ങള്‍ കേട്ടിട്ടുണ്ടാകും.അത്തരം വിരുന്നുകളില്‍ നിങ്ങള്‍ പങ്കാളിയായിട്ടുമുണ്ടാകും. ഇത്തരത്തില്‍ കൗതുകകാരികളായ ഭക്ഷണപ്രിയര്‍ക്ക് സമ്മാനിക്കാന്‍ ഒരു മായാലോകം തയ്യാറാക്കിയിരിക്കുകയാണ് അഹമ്മദാബാദുകാരനായ ഭരത് ഭട്ട്. റിയല്‍ പോസിഡോണ്‍ എന്ന പേരില്‍ ഇന്ത്യയിലെ ആദ്യ അണ്ടര്‍വാട്ടര്‍ റസ്‌റ്റോറന്റുമായി വിരുന്നുകാരെ കാത്തിരിക്കുകയാണ് ഇദ്ദേഹം.

കടലിനുള്ളില്‍ ഒരു ഡൈനിംങ് ടേബിളിട്ട് ഒരു ക്യാന്റല്‍ ലൈറ്റ് ഡിന്നര്‍ കഴിച്ചാലെങ്ങനെയുണ്ടാകും.അത്തരമൊരു അനുഭവമാണ് റിയല്‍ പോസിഡോണ്‍ റെസ്‌റ്റോറന്റ് സമ്മാനിക്കുന്നത്.ഭക്ഷണം കഴിക്കുന്നവര്‍ക്ക് കാഴ്ചയുടെ നിറങ്ങള്‍ സമ്മാനിച്ച 4000 ത്തോളം വര്‍ണ്ണമത്സ്യങ്ങള്‍ ചുറ്റും വലംവെച്ചുകൊണ്ടേയിരിക്കും. പക്ഷേ ഒരു കാര്യമുണ്ട്. ചുറ്റും മീനും റെസ്‌റ്റോറന്റും ഉണ്ടെന്നുകരുതി അതിനെയങ്ങ് ശാപ്പിട്ട് കളയാം എന്ന മോഹമൊന്നും വേണ്ട. എന്താണെന്നല്ലെ?സംഗതി ഇന്ത്യനും തായിയും ചൈനീസും മെക്‌സിക്കനും ഒക്കെ മെനുവിലുണ്ടെങ്കിലും ഒക്കെ വെജിറ്റേറിയനാണേ…

32 പേര്‍ക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള ഈ റസ്റ്റോറന്റ് ഫെബ്രുവരി 1 മുതലാണ് പ്രവര്‍ത്തിച്ചുതുടങ്ങിയത്. ഭൂഉപരിതലത്തില്‍ നിന്ന് 20 അടി താഴ്ചയിലാണ് റസ്റ്റോറന്റ് നിര്‍മ്മിച്ചിരിക്കുന്നത്. 1200 സ്‌ക്വയര് ഫീറ്റ് വലിപ്പത്തില്‍ ടണല്‍ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന റസ്റ്റോറന്റിലേക്ക് ആതിഥികള്‍ക്ക് പ്രത്യേകം നിര്‍്മ്മിച്ചിട്ടള്ള പടിക്കെട്ടുകള്‍ വഴി താഴേക്ക് ഇറങ്ങാം. ഒരേ സമയം കൗതുകവും സാഹസികതയും സമ്മാനിക്കുന്ന വ്യത്യസ്തമായ അനുഭവമാണ് റിയല്‍ പോഡിഡോണിലേത്.ഇതിനു മുന്‍പ് അക്വേറിയത്തിന്റ സാന്നിധ്യത്തില്‍ സൂറത്തിലും മറ്റും റസ്‌റ്റോറന്റുകള്‍ തുടങ്ങിയെങ്കിലും ഒരു അണ്ടര്‍വാട്ടര്‍ റസ്‌റ്റോറന്റ് സംസ്ഥാനത്ത് ആദ്യമെന്നാണ് റസ്‌റ്റോറന്റ് ഉടമ ഭരത് ഭട്ട് അവകാശപ്പെടുന്നത്.

DONT MISS
Top