പീഡനത്തിന് ഇരയായി ചികില്‍സയില്‍ കഴിയുന്ന 15കാരിക്ക് ആശുപത്രിയിലും പീഡനം

Untitled-1

ജംഷദ്പൂര്‍: പീഡനത്തിന് ഇരയായി ചികില്‍സയില്‍ കഴിയുന്ന 15കാരിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിച്ചു. ശനിയാഴ്ച രാത്രി ജംഷദ്പൂരിലെ എംജിഎം ഗവണ്‍മെന്റ് ആശുപത്രിയിലാണ് സംഭവം. രണ്ട് ദിവസം മുമ്പ് പെണ്‍കുട്ടിയെ ഒരു യുവാവ് പീഡിപ്പിച്ചിരുന്നു.  ഇതിനെ തുടര്‍ന്ന് പൊലീസ് മുന്‍കൈ എടുത്താണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശനിയാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രൈവറ്റ് സെക്യൂരിറ്റി ജീവനക്കാരന്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ വച്ച് വീണ്ടും പീഡിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ചോദ്യം ചെയ്തു. പ്രധാന പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

DONT MISS
Top