ചീറിപ്പായുന്ന വാഹനങ്ങളെ നിരീക്ഷിക്കാന്‍ ദില്ലിയിലെ നിരത്തുകളില്‍ എച്ച് ഡി ക്യാമറകള്‍ സ്ഥാപിക്കുന്നു

cctv camera's

ദില്ലി: നഗരത്തിലൂടെ ചീറിപ്പായുന്ന വാഹനങ്ങളെ സുക്ഷ്മമായി നിരീക്ഷിക്കുന്നതിന് ദില്ലി പൊലീസ് നിരത്തുകളില്‍ ഹൈ-ഡെഫിനിഷന്‍ ക്യാമറകള്‍ സ്ഥാപിക്കുന്നു. ദില്ലിയില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ പുതിയ നടപടി.

നഗരത്തിലെ പ്രധാന 50 ഇടങ്ങളിലാകും ക്യാമറകള്‍ സ്ഥാപിക്കുക. ഇവ 24 മണിക്കൂറും റേഡിയോ ലിങ്ക് വഴി ട്രാഫിക്ക് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിരീക്ഷണത്തിലായിരിക്കും. പുതിയ ക്യാമറകള്‍ സ്ഥാപിക്കുന്നതിലൂടെ മികച്ച നിലവാരത്തില്‍ ദൃശ്യങ്ങള്‍ ലഭ്യമാകുമെന്ന് ദില്ലി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ ദില്ലിയിലെ ഐ.ടി.ഒ ജംഗ്ഷന്‍,ദോലാ കാന്‍,എയിംസ് എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ക്യാമറ സ്ഥാപിച്ച് കഴിഞ്ഞതായി ദില്ലി സ്‌പെഷ്യല്‍ കമ്മീഷണര്‍ ഓഫ് പൊലീസ് മുക്‌തേഷ് ചന്ദേര്‍ അറിയിച്ചു.

DONT MISS
Top