എയര്‍ഇന്ത്യ വീല്‍ചെയര്‍ അനുവദിച്ചില്ല; വിമാനത്തിലേക്ക് ഇഴഞ്ഞ് കയറേണ്ടിവന്നതായി ഭിന്നശേഷിക്കാരിയായ യാത്രക്കാരി

air india

ദില്ലി: എയര്‍ ഇന്ത്യയുടെ പാസഞ്ചര്‍ കോച്ചിലേക്ക് കയറാന്‍ ഭിന്നശേഷിക്കാരിയായ യാത്രക്കാരിക്ക് ഇഴഞ്ഞ് കയറേണ്ടി വന്നതായി യാത്രക്കാരിയുടെ പരാതി. ദില്ലി സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ അനിത ഗയ് ആണ് പരാതിയുമായി രംഗത്തെത്തിയത്.

സുരക്ഷാപരിശോധനകള്‍ കഴിഞ്ഞശേഷം യാത്രക്കാരി വിമാനത്തിലെക്ക് കയറാന്‍ വീല്‍ചെയര്‍ ആവശ്യപ്പെട്ടെങ്കിലും സുരക്ഷാപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വീല്‍ചെയര്‍ നല്‍കാന്‍ സാധിക്കില്ലെന്ന് ഏയര്‍ ഇന്ത്യ അധികൃതര്‍ അറിയിക്കുകയായിരുന്നു. നിരവധി തവണ വീല്‍ചെയര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടങ്കിലും ഫലമുണ്ടായില്ല. വീല്‍ചെയര്‍ ലഭിക്കില്ലെന്ന് ഉറപ്പായതിനെതുടര്‍ന്ന് പിന്നീട് അനിതാ പാസഞ്ചര്‍ കോച്ചിലേക്ക് ഇഴഞ്ഞ് കയറുകയായിരുന്നു.

അതേസമയം യാത്രക്കാരിയുടെ ആരോപണം എയര്‍ ഇന്ത്യ നിഷേധിച്ചു. ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് ഏയര്‍ ഇന്ത്യ അധികൃതര്‍ പ്രതികരിച്ചു. യാത്രക്കാരുടെ സുരക്ഷക്കും ക്ഷേമത്തിനുമാണ് ഏയര്‍ ഇന്ത്യ പ്രാധാന്യം നല്‍കുന്നതെന്നും ഏയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

DONT MISS
Top