ഈ കാത്തിരിപ്പ് വേദനയുള്ളതാണെന്ന് പാര്‍വ്വതി

parvathy

മലയാള സിനിമയിലെ ഹിറ്റ്‌ലിസ്റ്റുകളുടെ കൂട്ടുകാരിയാണ് ഇന്ന് പാര്‍വ്വതി. തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകരുടെ ഭാഗ്യ നായിക. ബാംഗ്ലുര്‍ ഡെയ്‌സും എന്നുനിന്റെ മൊയ്തീനും ചാര്‍ളിയും ഇരുകൈയ്യും നീട്ടിസ്വീകരിച്ച മലയാളി പ്രേക്ഷകര്‍ പാര്‍വ്വതിയുടെ അടുത്ത ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. എന്നാല്‍ ചാര്‍ളിയിലെ വേഷത്തിനു ശേഷം 3 മാസമായിട്ടും പുതിയ ഒരു സിനിമയും പാര്‍വ്വതി ഏറ്റെടുത്തിട്ടില്ലെന്ന വിവരം ആരാധകരെ നിരാശപ്പെടുത്തുന്നുണ്ട്.

തനിക്ക് വിശ്വസിക്കാന്‍ പറ്റുന്ന ഒരു കഥ വന്നില്ലയെന്നതാണ് പാര്‍വ്വതിയുടെ പ്രതികരണം. അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് താന്‍. എന്നാല്‍ ഈ കാത്തിരിപ്പ് വേദനയാണെന്നാണ് പ്രമുഖ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പാര്‍വ്വതി പറഞ്ഞത്.

റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ നോട്ടബുക്കിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച പാര്‍വ്വതി സത്യന്‍ അന്തിക്കാട് ചിത്രം വിനോദയാത്രയിലൂടെയും ശ്രദ്ധിക്കപ്പെട്ടു. ശേഷം മലയാളത്തില്‍ നിന്നും നീണ്ട ഇടവേളയെടുത്ത പാര്‍വ്വതി നീണ്ടനാളുകള്‍ക്ക് ശേഷം ധനുഷ് ചിത്രം മരിയാനിലെ നായികാ റോളിലൂടെ തന്റെ രണ്ടാം വരവറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top