എസ്എഫ്ഐയെ കളിയാക്കി ജൂഡ് ആന്റണി ഫെയ്‌സ്ബുക്കില്‍; ടിപി മാധവന്‍ സാര്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ!

jude

ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ടിപി ശ്രീനിവാസന് മര്‍ദ്ദനമെറ്റ സംഭവത്തില്‍ എസ്എഫ്ഐയെ പരിഹസിച്ച് സംവിധായകന്‍ ജൂഡ് ആന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പ്രമുഖ നടനായ ടിപി മാധവനോട് ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണെന്നാണ് ജൂഡിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പേരിനൊപ്പം ടിപി എന്നുളളതിനാല്‍ എസ്എഫ്ഐക്കാര്‍ അക്രമിക്കാന്‍ സാധ്യതയുണ്ടെന്നാണ് ജൂഡ് മുന്നറിയിപ്പ് നല്‍കുന്നത്. ടിപി എന്ന് പേരുളള ആരേയും എസ്എഫ്ഐക്കാര്‍ മര്‍ദ്ദിക്കുമെന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ ട്രോളുകള്‍ ഉയര്‍ന്നിരുന്നു. ഇതിനെ ഉദ്ധരിച്ചാണ് ജൂഡിന്റെ പുതിയ പരാമര്ശം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top