ട്രെയിന്‍ യാത്രക്കിടെ കവര്‍ച്ച; ആര്‍പിഎഫ് ഐജിയുടെ ഭാര്യയില്‍ നിന്നും ഒന്നരലക്ഷം ലക്ഷം രൂപ മോഷണംപോയി

train

ലക്‌നൗ: ആര്‍പിഎഫ് ഐജിയായ ഭര്‍ത്താവിനൊപ്പം ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന ഭാര്യയില്‍ നിന്നും 1.5 ലക്ഷം രൂപ മോഷണം പോയി. ന്യൂഡല്‍ഹി ലക്‌നൗ എക്‌സ്പ്രസിലെ ഒന്നാം നമ്പര്‍ എസി കോച്ചില്‍ യാത്രചെയ്യുന്നതിനിടെയായിരുന്നു സംഭവം. ലക്‌നൗ ആര്‍പിഎഫ് ആക്കാഡമിയിലെ ഐജി അഞ്ജനി കുമാറിന്റെ ഭാര്യ ചന്ദ്ര റാണിക്കാണ് ഈ ദുരനുഭവമുണ്ടായത്.

സംഭവം നടന്ന സമയത്ത് ഭര്‍ത്താവും സെക്യൂരിറ്റി ജീവനക്കാരും ചന്ദ്ര റാണിക്കൊപ്പം ഉണ്ടായിരുന്നു. ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം സംഭവം നടന്നത് ബറെയ്‌ലി റെയില്‍വേ സ്റ്റേഷനിലാണ്. അതുകൊണ്ടുതന്നെ ആദ്യഘട്ടത്തില്‍ ലക്‌നൗ ജിആര്‍പി ഫയല്‍ ചെയ്ത എഫ്‌ഐആര്‍ പിന്നീട് ബറെയ്‌ലി ജിആര്‍പിക്ക് കൈമാറി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ട്രെയിന്‍ ബറെയ്‌ലി റെയില്‍വേ സ്റ്റേഷനിലില്‍ എത്തിയപ്പോഴാണ് പഴ്‌സ് നഷ്ടപ്പെട്ട വിവരം ചന്ദ്ര റാണിയുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കംപാര്‍ട്ട്‌മെന്റിലെ ടോയിലറ്റിന് പുറത്ത് നിന്ന് പഴ്‌സ് കണ്ടെടുത്തെങ്കിലും പഴ്‌സിലുണ്ടായ 1.5 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുകയാണെന്നും പ്രതികളെയാരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലായെന്നും റെയില്‍വേ പോലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ വ്യക്തമാക്കി.

DONT MISS
Top