മുഖ്യമന്ത്രി ഏല്‍പ്പിച്ചതനുസരിച്ചാണ് ജയിലിലെത്തി സരിതയെ കണ്ടതെന്ന് ഗണേഷ്കുമാറിന്റെ പിഎ: സരിതയുടെ ആരോപണങ്ങള്‍ ശരിവെച്ച് പ്രദീപ്

saritha-oommenchandy

സരിതയുടെ ആരോപണങ്ങള്‍ ശരിവെച്ച് കെ ബി ഗണേഷ്കുമാറിന്റെ പിഎ പ്രദീപ്. മുഖ്യമന്ത്രി ഏല്‍പ്പിച്ചതനുസരിച്ചാണ് താന്‍ ജയിലിലെത്തി സരിതയെ കണ്ടതെന്ന് പ്രദീപ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. സരിതയുടെ വെളിപ്പെടുത്തലുകളുണ്ടായാല്‍ യുഡിഎഫ് തകരുമെന്നതിനാലാണ് ഇതിന് കൂട്ടുനിന്നതെന്നും പ്രദീപ് പറഞ്ഞു. യുഡിഎഫ് നിലനില്ക്കാനാണ് ബാലകൃഷ്ണപിള്ള ഇതിന് സമ്മതിച്ചതെന്നും പ്രദീപ് പറഞ്ഞു.

സരിതയെ സംരക്ഷിക്കാമെന്ന് സരിതയുടെ അമ്മയ്ക്ക് മുഖ്യമന്ത്രി നേരിട്ട് ഉറപ്പുനല്കിയിരുന്നുവെന്നും പ്രദീപ് വെളിപ്പെടുത്തി. ജയിലില്‍ സരിതയുടെ അമ്മയ്ക്കൊപ്പം സരിതയെ സന്ദര്‍ച്ചിരുന്നു. യഥാര്‍ത്ഥ വ്യക്തിത്വം വെളിപ്പെടുത്താതെ സരിതയുടെ ബന്ധുവാണെന്ന് രേഖപ്പെടുത്തിയാണ് താന്‍ അന്ന് സന്ദര്‍ശനം നടത്തിയത്.  ഇതിന് വേണ്ട എല്ലാ സഹായവും ഉമ്മന്‍ചാണ്ടിയുടെ നിര്ദേശപ്രകാരം ഉന്നതങ്ങളില്‍ നിന്നും ഇടപെട്ട് ജയിലില്‍ ഒരുക്കിയിരുന്നതായും കെബി ഗണേഷ്കുമാറിന്റെ പിഎ പ്രദീപ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top