സരിതാപകരം കേരളത്തിലെ സ്ഥിതി: എന്‍ എസ് മാധവന്‍

n-s-madhavan

സരിത എസ് നായര്‍ ഉയര്‍ത്തിയ സോളാര്‍ ചൂടില്‍ വിയര്‍ത്തുകുളിച്ച കേരളത്തിന്റെ രാഷ്ട്രീയ സാമൂഹികാന്തരീക്ഷത്തെ പരസ്യമായി വിമര്‍ശിച്ച് പ്രശസ്ത എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ‘സരിതാപകരം കേരളത്തിന്റെ സ്ഥിതി’എന്ന് ട്വീറ്റ് ചെയ്താണ് അദ്ദേഹം പ്രതികരിച്ചത്.

വലിയ രീതിയിലുള്ള പ്രതികരണമാണ് എന്‍ എസ് മാധവന്റെ ട്വീറ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോളാര്‍ അഴിമതി കേസില്‍ മുഖ്യമന്ത്രിക്കെതിരായ സരിതാനായരുടെ മൊഴി പുറത്തുവന്നതിനു ശേഷം സോഷ്യല്‍ മീഡിയവഴിയുള്ള ട്രോള്‍മഴ വ്യാപകമാകുന്നതിന് പുറമേയാണ്‌ വിഷയവുമായി ബന്ധപ്പെട്ട പ്രമുഖരുടെ പ്രതികരണവും വൈറലാകുന്നത്.

DONT MISS
Top