മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യയെക്കുറിച്ച് ആരും ചര്‍ച്ച ചെയ്യുന്നില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്; അമേരിക്ക കോമാളിയായി മാറി

donald

ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വലിയ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും, ആരും ഇത് ചര്‍ച്ച ചെയ്യുന്നില്ലെന്നും ട്രംപ് പറഞ്ഞു. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയെക്കുറിച്ചുള്ള അഭിപ്രായം ട്രംപ് വ്യക്തമാക്കിയത്. മുന്‍പുള്ള പ്രസംഗങ്ങളില്‍ ചൈന, മെക്‌സിക്കോ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാന്‍ താന്‍ നേതൃത്വം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ശക്തി എന്ന നിലയില്‍ നിന്ന് അമേരിക്ക ഇന്നൊരു പരിഹാസപാത്രമായി മാറിയിരിക്കുകയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. സാമ്പത്തികകാര്യങ്ങളില്‍ പോലും ഇന്ത്യയേയും ചൈനയേയും കുറിച്ചാണ് ജനങ്ങള്‍ സംസാരിക്കുന്നത്. വലിയ തോതില്‍ അമേരിക്ക പിന്നോക്കം പോയി. ലോകം അമേരിക്കയെ ബഹുമാനിക്കാതായെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top