ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന ദില്ലി മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം വിജയകരം; സര്‍വ്വീസ് ഉടന്‍ ആരംഭിക്കും

metro

ദില്ലി: പൂര്‍ണ്ണമായും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന ദില്ലി മെട്രോയുടെ ആദ്യ പരീക്ഷണഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ദില്ലി മെട്രോയുടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പൂര്‍ണമായും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന ഡ്രൈവറില്ലാ മെട്രോ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തിയത്.

മൂന്നാം ഘട്ടത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുര്‍ണമായും പൂര്‍ത്തിയാകുന്നതോടെ 58 കിലോമീറ്റര്‍ ദൂരം വരുന്ന മുകുന്ദ്പൂര്‍-ശിവ് വിഹാര്‍ റൂട്ടിലും ജനക്പൂരി-വെസ്റ്റ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ റൂട്ടിലുമാണ് ഓട്ടോമാറ്റിക്ക് ട്രെയിനുകള്‍ ഓടിക്കുക. ഈ രണ്ട് റൂട്ടുകളിലേക്കും ഓട്ടോമാറ്റിക്ക് ട്രെയിനുകള്‍ വരുന്നതോടെ കുറഞ്ഞ ഇടവേളകളില്‍ സ്‌റ്റേഷനുകളില്‍ മെട്രോ ട്രെയിന്‍ എത്തും.

കഴിഞ്ഞ ഡിസംബറിലാണ് അഞ്ച് ഡ്രൈവറില്ലാ ട്രെയിനുകള്‍ ദക്ഷിണ കൊറിയയില്‍ നിന്നെത്തിച്ചത്. അടുത്ത മാസത്തോടെ മൂന്ന് ട്രെയിനുകള്‍ കൂടി ദില്ലിയിലെത്തിക്കും. ആളില്ലാ ട്രെയിന്‍ ആയതിനാല്‍ അപകടങ്ങളും ആത്മഹത്യാ ശ്രമങ്ങളും ഉണ്ടാകാതിരിക്കാനുളള സുരക്ഷാ സംവിധാനങ്ങളാണ് ഇപ്പോള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top