അറിയുന്നത് സ്വരാജ് എം നായരെയെന്ന് ബല്‍റാം, ജനനത്തിലോ പേരിട്ടതിലോ തനിക്ക് പങ്കില്ലെന്ന് സ്വരാജ്

Untitled-1

ഡിവൈഎഫ്‌ഐ സംസ്ഥാനസെക്രട്ടറി എം സ്വരാജും കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമും തമ്മിലുള്ള ഫെയ്സ്ബുക്ക് പോര് അവസാനിക്കുന്നു. വായിക്കുന്നവർക്ക് ബോറടിക്കും എന്ന് പറഞ്ഞാണ് ബൽറാം രണ്ടാമതും അവസാന കത്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത് .തനിക്ക് ബോറടിയില്ലെന്നും എപ്പോൾ ചർച്ച പുനരാരംഭിക്കണം എങ്കിലും ആകാമെന്നും പറഞ്ഞാണ് സ്വരാജിന്റെ പോസ്റ്റ്‌ . ബല്‍റാമിന്റെ പോസ്റ്റില്‍ സ്വരാജിന്റെ പേര് മുന്‍പ് സ്വരാജ് എം നായരെന്നായിരുന്നുവെന്ന് പറയുന്നു. അച്ഛന്റെ പേര് കൂട്ടി സ്വരാജ് മുരളീധരന്‍ നായരന്നായിരുന്നു തന്റെ പേരെന്നും, വലുതായപ്പോള്‍ അത് എം സ്വരാജെന്നാക്കിയെന്നും സ്വരാജ് വിശദീകരിക്കുന്നു. തന്റെ ജനനത്തിലും പേരിടലിലും തനിക്ക് ഉത്തരവാദിത്തമില്ലെന്നും സ്വരാജ് പറഞ്ഞു.

എം. സ്വരാജിന്റെ ഏറ്റവുമൊടുവിലത്തെ കത്ത്‌ വായിച്ചു. ഈ ചർച്ച പൊതുവിൽ ആളുകൾക്ക്‌ ബോറടിച്ചുതുടങ്ങിയിട്ടുണ്ട്‌ എന്ന് പല കമന്റ…

Posted by VT Balram on Sunday, 24 January 2016

പ്രിയപ്പെട്ട ബൽറാമിന്റെ ഒടുവിലത്തെ കത്തിനുള്ള മറുപടി… ശ്രീ. വി.ടി.ബൽറാം എം.എൽ.എയുടെ ‘രണ്ടാമത്തെ ഒടുവിലത്തെ’ കത്ത് വാ…

Posted by M Swaraj on Monday, 25 January 2016

പിണറായിക്കും സിപിഎമ്മിനും നേരേ ഉന്നയിച്ച ആരോപണങ്ങള്‍ ആവര്‍ത്തിക്കാന്‍ ബല്‍റാമും മറുപടി പറയാന്‍ സ്വരാജും അവസാനത്തിലും മത്സരിക്കുന്നുണ്ട്.അതേസമയം ബല്‍റാം തര്‍ക്കത്തില്‍നിന്ന് പിന്മാറിയതോടെ ഒളിച്ചോടിയതെന്ന പ്രചാരണവുമായി ട്രോളുകളും സജീവമാണ്.

swaraj balram

നേതാക്കള്‍ തര്‍ക്കം നിര്‍ത്തിയപ്പോളും അണികളുടെ പോര് ശക്തമായി ഫെയ്സ്ബുക്കില്‍ തുടരുന്നുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തൃത്താല മണ്ഡലത്തിൽ ഇരുവരും തമ്മിലാകും മത്സരമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top