രാജ്യസ്‌നേഹം സംഗീത ആല്‍ബത്തിലൂടെ അവതരിപ്പിച്ച് നീലേശ്വരം സ്വദേശി സന്തോഷ്

sathyameva-jayateകാസര്‍ഗോഡ്: രാജ്യ സ്‌നേഹവും ദേശീയ പതാകയോടുള്ള ആദരവും സത്യമേവ ജയതേ എന്ന സംഗീത ആല്‍ബത്തിലൂടെ ഊട്ടിയുറപ്പിക്കുകയാണ് കാസര്‍കോട് നീലേശ്വരത്തെ സന്തോഷ്. രാജ്യത്തോടുള്ള ആദരവ് ആഘോഷ ദിനങ്ങളില്‍ മാത്രം ഒതുങ്ങുന്നതിനെതിരെയുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ സംഗീത ആല്‍ബം.

സത്യമേവ ജയതേ എന്ന സംഗീത ആല്‍ബത്തിലൂടെ ദേശീയ പതാകയെ ആദരിക്കേണ്ടതിലേക്കാണ് സന്തോഷ് വിരല്‍ ചൂണ്ടുന്നത്. രാജ്യത്തോടും ദേശീയ പതാകയോടുമുള്ള ആദരവ് സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക്ക് ദിനത്തിലുംപോലെ ചില പ്രത്യേക ദിവസങ്ങളില്‍ മാത്രം ഒതുങ്ങിപോവരുതെന്ന സന്ദേശമാണ് സംഗീത ആല്‍ബത്തിലൂടെ പറഞ്ഞു തരുന്നത്.

1 മിനുട്ട് ദൈര്‍ഘ്യമുള്ള സംഗീത ആല്‍ബം റിപ്പബ്ലിക്ക് ദിനത്തില്‍ സോഷ്യല്‍ മീഡിയ വഴി പൊതു സമൂഹത്തിനു മുന്നില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് സന്തോഷ്. സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി രാഷ്ട്രീയ പാര്‍ട്ടികളുടെ വിവിധ കൊടികള്‍ക്കു പിന്നില്‍ അണി നിരക്കുന്നവര്‍ക്കിടയിലേക്ക് പുതിയ തലമുറ കടന്നു വരികയും ദേശീയ പതാക നെഞ്ചോട് ചേര്‍ക്കുന്നവതോടെയാണ് ആല്‍ബം അവസാനിക്കുന്നത്.

DONT MISS
Top