കലാകേരളം ഇന്ന് വിടചൊല്ലും,പ്രിയ കല്‍പ്പനയ്ക്ക്

kalpana

അന്തരിച്ച നടി കല്‍പ്പനയുടെ ഭൗതികശരീരം ഇന്ന് ഉച്ചയ്ക്ക് 12.30ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിക്കും. ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങുന്ന മൃതദ്ദേഹം പ്രത്യേകവാഹനത്തില്‍ തൃപ്പൂണിത്തുറയിലേക്ക് കൊണ്ടുപോകും. ഒന്നരമണിയോടെ മൃതദ്ദേഹം തൃപ്പൂണിത്തുറ സ്റ്റാറ്റിയു ജംഷനില്‍ പൊതുദര്‍ശനത്തിന് വെക്കും. സിനിമാരംഗത്തെ പ്രമുഖരും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും ഇവിടെ അന്ത്യാഞ്ജലി അര്‍പ്പിക്കും.

അവിടെനിന്നും നാലുമണിയോടെ കഴിഞ്ഞ അഞ്ച് വര്‍ഷമായി കല്‍പ്പന അമ്മയ്ക്കും മകള്‍ക്കുമൊപ്പം താമസിക്കുന്ന തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റിലേക്ക് കൊണ്ടുപോയി അന്തിമകര്‍മ്മങ്ങള്‍ നിര്‍വഹിക്കും.  സഹോദരന്‍ കമലും,സഹോദരി കലാരഞ്ജിനിയുടെ മകന്‍ അമ്പോറ്റിയും ചേര്‍ന്നാകും അന്ത്യകര്‍മ്മങ്ങള്‍ നടത്തുക.മൃതദ്ദേഹം വൈകിട്ട് 5.30ന് തൃപ്പൂണിത്തുറ മുന്‍സിപ്പല്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. കല്‍പ്പനയുടെ അമ്മയും, സഹോദരങ്ങളായ ഉര്‍വശി കലാരഞ്ജിനി കമല്‍ എന്നിവരും കൊച്ചിയിലെത്തിയിട്ടുണ്ട്.

DONT MISS
Top