ആകാംക്ഷകള്‍ക്ക് വിരാമമിട്ട് ഷവോമി എംഐ 5 പുറത്തിറങ്ങുന്നു

xiomi

മൊബൈല്‍ഫോണ്‍ വിപണി കീഴടക്കുമെന്ന ആത്മവിശ്വാസവുമായി ഷവോമി എംഐ 5 പുറത്തിറങ്ങുന്നു. നാളുകള്‍ നീണ്ടുനിന്ന സസ്‌പെന്‍സിന് വിരാമമിട്ട ഷവോമി എഐ 5 മൊബൈല്‍ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി അധികൃതര്‍.

ഷവോമി കോ ഫൗണ്ടറും സീനീയര്‍ വൈസ് പ്രസിഡന്റുമായ ലിവാന്‍ ജിയാങ്ങാണ് ഫെബ്രുവരി 24- ന് മൊബൈല്‍ഫോണ്‍ പുറത്തിറങ്ങുമെന്ന് അറിയിച്ചത്. ഉല്‍പ്പന്നവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുനെന്നും അദ്ദേഹം അറിയിച്ചു. എംഐ 5 സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി ഒരാഴ്ചക്കുള്ളില്‍ തന്നെ വിപണിയിലും എത്തിക്കുമെന്ന് കമ്പനി ഉറപ്പുപറയുന്നു. എന്നാല്‍ ചൈനീസ് വിപണിയില്‍ മാത്രമാണോ ആദ്യഘട്ടത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകുക എന്ന സംശയത്തിന് വ്യക്തത വരുത്താന്‍ ജിയാങ് തയ്യാറായിട്ടില്ല.

എല്ലാ ഉപഭോക്താക്കള്‍ക്കും ഉല്‍പ്പന്നം ലഭ്യമാക്കുന്നവിധത്തിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനി ആരംഭിച്ചെന്നായിരുന്നു ആദ്യഘട്ടത്തില്‍ ജിയാങ് പറഞ്ഞത്. വലിയ പ്രതീക്ഷയോടെയാണ് ഷവോമി എംഐ 5-നെ കമ്പനി പുറത്തിറക്കുന്നത്. കഴിഞ്ഞ കൊല്ലം വിപണിയിലുണ്ടായ വിജയവും കമ്പനക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്.

2015-ല്‍ ഏകദേശം 70 ദശലക്ഷം ഫോണുകളുടെ കയറ്റുമതി നടന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിലവിലെ ഷവോമി ഹാന്റ്‌സെറ്റുകളില്‍ നിന്നും 5.2 ഇഞ്ച് ഡ്‌സ്പ്‌ളേ, 16 മെഗാ പിക്‌സല്‍ ക്യാമറ, 13 മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറ, 3600 എംഎഎച്ച് ബാറ്ററി തുടങ്ങിയ കര്‍ഷകമായ സവിശേഷതകളുമായാണ് ഷവോമി എംഐ-5 പുറത്തിറങ്ങുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top