ജോദ്പൂര്‍ ഉമൈദ് ഭവന്‍ പാലസ് ഇനി ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടല്‍

palace

ജോദ്പൂര്‍ ഉമൈദ് ഭവന്‍ പാലസ് ഇനി ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടല്‍. ജോദ്പൂര്‍ ഉമൈദ് ഭവന്‍ പാലസ് ഇനി വിവാഹ സല്‍ക്കാരങ്ങളുടെ സ്വപ്‌നഭൂമി മാത്രമല്ല ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടല്‍ കൂടിയാണ്.

രാജസ്ഥാനിലെ ജോദ്പൂരില്‍ സ്ഥിതിചെയ്യുന്ന ഉമൈദ് ഭവന്‍ പാലസ് ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യവസതികളില്‍ ഒന്നാണ്. ഭാരതത്തിന്റ പാരമ്പര്യവും തനിമയും പ്രൗഢഗംഭീരമായ ആഡംബരങ്ങള്‍ക്കൊപ്പം നിലനിര്‍ത്തുന്ന ഉമൈദ് ഭവന്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതില്‍ അത്ഭുതമില്ല. ഇന്നും ജോദ്പൂര്‍ രാജകുടുംബം ഈ കോട്ടാരത്തിലാണെന്നതും ഉമൈദ് ഭവന്റ മറ്റൊരു ആകര്‍ഷണമാണ്.

palace1

1928-നും 1943-നും ഇടയിലാണ് മഹാരാജ ഉമൈദ് സിങ് ഈ കൊട്ടാരം നിര്‍മിച്ചത്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറ്റവും സുന്ദരമായ ദൃഷ്ടാന്തമാണ് ഈ കൊട്ടാരം. കൊട്ടാരത്തിന്റെ ഒരു ഭാഗമാണ് താജ് ഗ്രൂപ്പ് ഹോട്ടലാക്കി മാറ്റിയിരിക്കുന്നത്. താജിന്റെ ഈ ഹോട്ടല്‍ സമുച്ചയം 26 ഏക്കറുകളിലാണ് സ്ഥിതി ചെയ്യുന്നത്. പൂന്തോട്ടങ്ങളാലും തോട്ടങ്ങളാലും ചുറ്റപ്പെട്ട പ്രദേശം. പാലസിന്റെ ഒരു ഭാഗം താജ് ഹോട്ടലാണ് കൈകാര്യം ചെയ്യുന്നത്. 64 മുറികളും സ്പായും ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ സ്വിമ്മിങ്ങ് പൂളുകളും വിശാലമായ സ്‌ക്വാഷ് കോര്‍ട്ടുകളും ഉള്‍പ്പെടെയുള്ള ഉമൈദ് ഭവനില്‍ ഒരു മുറിക്ക് പ്രതിദിനം ഏകദേശം അന്‍പതിനായിരം രൂപയാണ് വാടക. 2015-ല്‍ ഉമൈദ് ഭവനെ ട്രിപ്പ് അഡൈ്വസറിന്റെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഹോട്ടലായും തിരഞ്ഞെടുത്തിരുന്നു.

palace2

രാജാക്കന്‍മാരുടെ വാസസ്ഥാനം, കലയുടേയും സംസ്‌കാര തനിമയുടേയും ഔന്നത്യങ്ങളില്‍ ഇടം നേടിയ മനോഹരമായ നിര്‍മിതിയാണ് ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലായി തെരഞ്ഞെടുക്കപ്പെടാന്‍ കാരണം. ഇന്ത്യയുടെയും യൂറോപ്പിന്റെയും വാസ്തുശില്‍പ്പ ശൈലികള്‍ വിളക്കിച്ചേര്‍ത്ത് പ്രശസ്ത വാസ്തുശില്‍പി ഹെന്റി ലാഞ്ചസ്റ്ററാണ് കൊട്ടാരം നിര്‍മിച്ചത്. ഈ കൊട്ടാരത്തിന്റെ അകത്തളങ്ങളുടെ ചുമരിനെ പ്രശസ്ത ചുമര്‍ചിത്രകാരനായ സ്‌റ്റെഫാന്‍ നോര്‍ബിന്റെ ചിത്രങ്ങളും അലങ്കരിക്കുന്നുണ്ട്.

palace3
DONT MISS
Top