ഇടുക്കിയില്‍ ടൂറിസം വകുപ്പിന് കീഴിലുള്ള ജീവനക്കാര്‍ സമരത്തിലേക്ക്

Untitled-1

ഇടുക്കി: ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കണമെന്ന നിരവധി ആവശ്യങ്ങളുന്നയിച്ച് ഇടുക്കി ജില്ലയിലെ ഡിടിപിസി ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. സമരമാരംഭിച്ചാല്‍ ഇടുക്കിയിലെ പ്രധാന ടൂറിസം മേഖലകളെല്ലാം സ്തംഭനത്തിലേക്ക് നീങ്ങും.
വിലക്കയറ്റം സര്‍വസീമകളും ലംഘിക്കുമ്പോഴും പതിനഞ്ചുവര്‍ഷം മുമ്പുള്ള തുച്ഛവേതനം മാത്രമാണ് ഇപ്പോഴും ജില്ലാ ടൂറിസം വികസന വകുപ്പിന് കീഴിലുള്ള ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ ഇടുക്കി ജില്ലയില്‍ സമരം ആരംഭിക്കുന്നത്. പതിറ്റാണ്ടുകളായി ടൂറിസം വികസനത്തിനായി നിസ്തുല സേവനങ്ങള്‍ ചെയ്യുന്ന തങ്ങളെ സര്‍ക്കാര്‍ തീര്‍ത്തും അവഗണിക്കുകയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇപ്പോഴും പലര്‍ക്കും ദിവസവേതനം 300 രൂപയില്‍ താഴെ മാത്രമാണ്. ഫെബ്രുവരി പത്തിനകം ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഐ.എന്‍.ടി.യു.സിയുടെ പിന്തുണയോടെ കടുത്ത സമരമുറകളിലേക്ക് നീങ്ങാനാണ് ഇവരുടെ തീരുമാനം. മൂന്നാര്‍, മാട്ടുപ്പെട്ടി, രാമക്കല്‍മേട്, ഇടുക്കി, കുമളി തുടങ്ങിയ ഡിടിപിസി കേന്ദ്രങ്ങളിലെ ഭൂരിപക്ഷം ജീവനക്കാരും സമരത്തിനിറങ്ങുന്നത് ജില്ലയിലെ ടൂറിസം മേഖലയെ സാരമായി ബാധിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top