ബോംബ് ഭീഷണി; മുംബൈ വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം

Untitled-1

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് അജ്ഞാതന്റെ സന്ദേശം.ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മുംബൈ വിമാനത്താവളത്തിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചത്.  ഫെബ്രുവരി 2ന് മുന്‍പായി മുഴുവന്‍ ജീവനക്കാരും വിമാനത്താവളം വിടണമെന്നും സന്ദേശത്തില്‍ പറയുന്നു.

വിമാനത്താവള അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് വന്ന ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് ഇപ്പോള്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഡിസിപി വീരേന്ദ്ര മിശ്രക്കാണ് അന്വേഷണ ചുമതല

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top